x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ഞ​ത്തോ​ട് ഉ​ന്ന​തി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ദ്രു​ത​ക​ർ​മ​പ​ദ്ധ​തി

വെബ് ഡെസ്ക്
Published: November 4, 2026 01:24 AM IST | Updated: November 4, 2026 01:24 AM IST

മ​ഞ്ഞ​ത്തോ​ട് ആ​ദി​വാ​സി ഉ​ന്ന​തി​യി​ൽ ജി​ല്ലാ​ക​ള​ക്‌​ട​ർ എ. ​നി​സാ​മു​ദ്ദീ​ൻ, ഡോ.​എം.​എ​സ്.​സു​നി​ലു​മാ​യും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ച​ർ​ച്ച ന​ട​ത്തു​ന്നു.

പ​ത്ത​നം​തി​ട്ട: ളാ​ഹ​യ്ക്കു സ​മീ​പ​മു​ള്ള മ​ഞ്ഞ​ത്തോ​ട് ആ​ദി​വാ​സി ഉ​ന്ന​തി​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം ദ്രു​ത​ക​ർ​മ പ​ദ്ധ​തി ത​യാ​റാ​ക്കും. ജി​ല്ലാ ക​ള​ക്ട​ർ എ. ​നി​സാ​മു​ദ്ദീ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി. റോ​ഡ്, കു​ടി​വെ​ള്ളം, വൈ​ദ്യു​തി തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​കി​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ആ​വി​ഷ്ക​രി​ക്കു​ക. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക ഡോ. ​എം. എ​സ്. സു​നി​ൽ ഫൗ​ണ്ടേ​ഷ​ൻ മ​ല​മ്പ​ണ്ടാ​രം വി​ഭാ​ഗ​ത്തി​ന് നി​ർ​മ്മി​ച്ച് ന​ൽ​കു​ന്ന 20 വീ​ടു​ക​ളി​ൽ നാ​ലാ​മ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​ച​ട​ങ്ങി​നാ​യി ഉ​ന്ന​ത​യി​ലെ​ത്തി​യ ക​ള​ക്‌​ട​ർ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ടു മ​ന​സി​ലാ​ക്കി. ഉ​ന്ന​തി​യി​ലെ താ​മ​സ​ക്കാ​രു​മാ​യും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ഡോ. ​എം. എ​സ്. സു​നി​ൽ ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യും ക​ള​ക്ട​ർ വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി.

പ്ര​ദേ​ശ​ത്തി​ന്‍റെ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കൃ​ത്യ​മാ​യ സ​മ​യ​പ​രി​ധി​യോ​ടെ​യു​ള്ള ക​ർ​ശ​ന നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യ​ത്. ഒ​രു മാ​സ​ത്തി​ന​കം റോ​ഡ് നി​ർ​മാ​ണ​ത്തി​നു​ള്ള പ്രൊ​പ്പോ​സ​ൽ സ​മ​ർ​പ്പി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ ജ​ല​അ​ഥോ​റി​റ്റി​ക്കും വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ കെ​എ​സ്ഇ​ബി​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി. നി​ല​വി​ൽ ഉ​ൾ​വ​ന​ത്തി​ലു​ള്ള അ​ങ്ക​ണ​വാ​ടി സൗ​ക​ര്യ​പ്ര​ദ​മാ​യ പ​ഠ​ന​മു​റി​യി​ലേ​ക്ക് അ​ടി​യ​ന്ത​ര​മാ​യി മാ​റ്റാ​നും ന​ട​പ​ടി​യു​ണ്ടാ​കും. ഉ​ന്ന​തി​യി​ലെ അ​ർ​ഹ​രാ​യ മു​ഴു​വ​ൻ പേ​ർ​ക്കും ഒ​രാ​ഴ്ച​യ്ക്ക​കം തൊ​ഴി​ലു​റ​പ്പ് കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്ത് ഈ ​വ​ർ​ഷം പ​ര​മാ​വ​ധി തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​നും അ​ടു​ത്ത വ​ർ​ഷം മു​ത​ൽ 200 തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ താ​മ​സ​സ്ഥ​ല​ത്തി​ന​ടു​ത്തു​ത​ന്നെ ഉ​റ​പ്പാ​ക്കാ​നും നി​ർ​ദ്ദേ​ശി​ച്ചു.

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി പ്ര​തി​നി​ധി​ക​ളും സ​ന്ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ മ​ഞ്ഞ​ത്തോ​ട് ഉ​ന്ന​തി​യെ മാ​തൃ​കാ​പ​ര​വും ഉ​യ​ർ​ന്ന ജീ​വി​ത​നി​ല​വാ​ര​വു​മു​ള്ള ഒ​രു ജ​ന​വാ​സ​കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​നു​ള്ള സ​മ​ഗ്ര പ​രി​ശ്ര​മ​ത്തി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മു​ൻ​ഗ​ണ​ന പ​ദ്ധ​തി​യാ​യി ഏ​റ്റെ​ടു​ത്തു എം​പി, എം​എ​ൽ​എ, ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags :

Recent News

Corehub Up