അദ്വൈത അജിത്ത് ,ദിയ അനു, ക്രിസ്റ്റീന മറിയം സിജു
പത്തനംതിട്ട: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ 14നു പത്തനംതിട്ടയിൽ നടക്കുന്ന ശിശുദിന റാലിക്കും പൊതുസമ്മേളനത്തിനും നേതൃത്വം നൽകുന്നവരെ പത്തനംതിട്ട മാർത്തോമ്മാഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മലയാളം ( എൽപി, യുപി) പ്രസംഗ മൽസരങ്ങളിൽ നിന്നായി തെരഞ്ഞെടുത്തു.
അദ്വൈത അജിത്ത് ( പ്രക്കാനം ഗവ യുപിഎസ് - പ്രധാനമന്ത്രി ) , ദിയ അനു ( ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂൾ - പ്രസിഡന്റ്) , ക്രിസ്റ്റീന മറിയം സിജു ( ഉള്ളന്നൂർ ആർആർ യുപിഎസ് - സ്പീക്കർ ) എന്നിവരെ തെരഞ്ഞെടുത്തു.
ഐറിൻ സെറാ ഹാരിസ് ( കോന്നി ഗവ. എൽപിഎസ്) സ്വാഗതം പറയും.
ദേവതീർഥ ആർ . നായർ ( പന്തളം എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം യുപിഎസ് ആശംസ പ്രസംഗകനാകും.
ആർ. അദ്വൈത് ( പൂഴിക്കാട് ഗവ. എൽപിഎസ് നന്ദി പറയും.14നു രാവിലെ 8.30 ന് പത്തനംതിട്ട കളക്ടറേറ്റ് അങ്കണത്തിൽ നിന്നാരംഭിക്കുന്ന ശിശുദിനറാലി ടൗൺ ചുറ്റി പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ സമാപിക്കും . തുടർന്ന് പൊതുസമ്മേളനവും സമ്മാനദാനവും നടക്കും.
Tags :