കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഭിന്നശേഷി ദിനാചരണം സംഘടകസമിതി രൂപീകരണയോഗം.
പാലക്കാട്: കേരള സാമൂഹ്യ സുരക്ഷ മിഷൻ ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഭിന്നശേഷി ദിനാചരണം ഡിസംബർ മൂന്നിന് രാവിലെ ഏഴുമുതൽ ധോണി ലീഡ് കോളജിൽ ആഘോഷിക്കും.
ഇലക്്ഷൻ ഡെപ്യൂട്ടി കളക്ടർ പി. ഷിബുവിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗത്തിലാണ് തീരുമാനം.
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി പ്രായ വിഭാഗം, ഭിന്നശേഷി വിഭാഗം എന്നിങ്ങനെ തരംതിരിച്ച് ലൈറ്റ് മ്യൂസിക്, കവിതാ പാരായണം, സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ്, ഫാൻസി ഡ്രസ്, പ്രസംഗ മത്സരം, മിമിക്രി, 50 മീറ്റർ ഓട്ടമത്സരം, ഷോട്ട്പുട്ട്, മ്യൂസിക്കൽ ചെയർ തുടങ്ങിയ കലാ- കായിക മത്സരങ്ങൾ നടത്തും. ഭിന്നശേഷിക്കാരുടെ സുരക്ഷ മുൻനിരത്തി ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആംബുലൻസോടുകൂടിയ മെഡിക്കൽ ടീമിനെ നിയോഗിക്കാൻ യോഗത്തിൽ തീരുമാനമായി.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സ്പെഷൽ സ്റ്റാൾ ഉൾപ്പെടെ വിവിധ സേവനങ്ങൾ ഉൾപ്പെടുത്തിയുള്ള സ്റ്റാളുകൾ ഇതിന്റെ ഭാഗമായി സജ്ജീകരിക്കും. സാമൂഹ്യ സുരക്ഷാ മിഷന്റെ യുഡിഐഡി കാർഡുമായി ബന്ധപ്പെട്ട ഹെൽത്ത് ഡെസ്കുമുണ്ടാകും.
സംസ്ഥാന സർക്കാർ ഫണ്ടിന് പുറമേ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ പദ്ധതി വിപുലമായി സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ജില്ലാതല ഭിന്നശേഷി ദിനാചരണ പരിപാടിയിൽ ആയിരത്തിയഞ്ഞൂറോളം പേർ പങ്കെടുക്കും.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ കെ.ജി. രാഗപ്രിയ, സീനിയർ സൂപ്രണ്ട് വി.വി. സതീദേവി, ജൂനിയർ സൂപ്രണ്ട് ആദർശ്, കെഎസ്എസ്എം ജില്ലാ കോ- ഓർഡിനേറ്റർ മൂസ പതിയിൽ, വിവിധ ഭിന്നശേഷി സംഘടന പ്രതിനിധികൾ, വകുപ്പ് മേധാവികൾ, ഭിന്നശേഷി സ്ഥാപന മേധാവികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags : District-level observance of the Day Nattuvishesham DistrictNews