x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്ര​മേ​ള ഇ​ന്നും നാ​ളെ​യും

വെബ്ഡെസ്ക്
Published: November 2, 2026 11:50 PM IST | Updated: November 2, 2026 11:50 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: റ​വ​ന്യൂ​ജി​ല്ലാത​ല സ്കൂ​ൾ ശാ​സ്ത്ര​മേ​ള ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മാ എ​ച്ച്എ​സ്എ​സി​ൽ ഇ​ന്നു രാ​വി​ലെ പ​ത്തി​ന് അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ ശാ​സ്ത്ര​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഗ​ണി​ത​ശാ​സ്ത്ര മേ​ള പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മാ എ​ച്ച്എ​സ്എ​സി​ലും പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്എ​സി​ലും സാ​മൂ​ഹ്യ​ശാ​സ്ത്ര മേ​ള ഓ​മ​ല്ലൂ​ർ ആ​ര്യ​ഭാ​ര​തി എ​ച്ച്എ​സി​ലും ശാ​സ്ത്ര​മേ​ള മൈ​ല​പ്ര എ​സ്എ​ച്ച് എ​ച്ച്എ​സ്എ​സി​ലു​മാ​യാ​ണ് ക്ര​മീ​ക​രി​ക്കു​ക.

തി​രു​മൂ​ല​പു​രം ബാ​ലി​കാ​മ​ഠം എ​ച്ച്എ​സ്എ​സി​ലാ​ണ് ഐ​ടി മേ​ള. വി​എ​ച്ച്എ​സ്ഇ​യു​ടെ സ്കി​ൽ ഫെ​സ്റ്റ് ഓ​മ​ല്ലൂ​ർ‌ ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ലാ​ണ്. സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള, ഐ​ടി​മേ​ള, സ്കി​ൽ ഫെ​സ്റ്റ് എ​ന്നി​വ​യാ​ണ് ഇ​ന്ന് ന​ട​ക്കു​ക. നാ​ളെ ഗ​ണി​ത​മേ​ള, ശാ​സ്ത്ര​മേ​ള, പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള എ​ന്നി​വ​യും ന​ട​ക്കും.

സ​മാ​പ​ന സ​മ്മേ​ള​നം നാ​ളെ നാ​ലി​ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Tags :

Recent News

Corehub Up