x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ട്ടു​കാ​രെ ക​ടി​ച്ച നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ

വെബ് ഡെസ്ക്
Published: August 2, 2026 01:24 AM IST | Updated: August 2, 2026 01:24 AM IST

പ്രതീകാത്മക ചിത്രം

മു​ക്കം: പ​ന്നി​ക്കോ​ട് അ​ങ്ങാ​ടി​ക്ക് സ​മീ​പം ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ നാ​യ​ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ൽ. വ​യ​നാ​ട് വെ​റ്റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​യ​ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി പ്ര​ദേ​ശ​ത്ത് ഭീ​തി പ​ര​ത്തി​യ നാ​യ മൂ​ന്ന് പേ​രെ ക​ടി​ക്കു​ക​യും ക​ന്നു​കാ​ലി​ക​ളെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത​ത്.

രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് ഗോ​ത​മ്പ് റോ​ഡ് സ്വ​ദേ​ശി പ്ര​ജീ​ഷി​ന് കാ​ലി​ന് ക​ടി​യേ​റ്റ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ മ​ദ്ര​സ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും നാ​യ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. നാ​ട്ടു​കാ​ർ ക​ണ്ട​ത് കൊ​ണ്ട് മാ​ത്ര​മാ​ണ് കു​ട്ടി ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ന്നി​ക്കോ​ട്ടെ ഒ​രു ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ശി​ഹാ​ബി​നെ നാ​യ ക​ടി​ച്ചു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ നാ​യ​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ക​വി​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജ ടോം, ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​കു​ട്ടി ഹ​സ​ൻ, ടി.​പി. ഷ​റ​ഫു​ദ്ധീ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ നാ​യ​ക്ക് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Dog

Recent News

Corehub Up