x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തി


Published: April 21, 2026 05:35 AM IST | Updated: April 21, 2026 05:35 AM IST

അ​ടൂ​ർ: വേ​ന​ൽ ക​ടു​ത്ത​തോ​ടെ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ അ​ടൂ​ർ ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്നാ​ളം വാ​ർ​ഡി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തി. പൈ​പ്പ് ലൈ​ൻ വ​ഴി​യു​ള്ള ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​തും ക​ടു​ത്ത ചൂ​ടി​ൽ കി​ണ​റു​ക​ൾ വ​റ്റി​യ​തും പ്ര​ദേ​ശ​ത്ത് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​ർ രൂ​പേ​ഷ് അ​ടൂ​രി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ടു​ക​ളി​ൽ നേ​രി​ട്ട് വെ​ള്ള​മെ​ത്തി​ച്ച​ത്.

രാ​വി​ലെ ആ​രം​ഭി​ച്ച ജ​ല​വി​ത​ര​ണം വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ജ​ല​വി​ത​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​യി​പ്പ് ര​ണ്ട് ദി​വ​സം മു​ൻ​പ് ത​ന്നെ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പു​ക​ൾ വ​ഴി ന​ൽ​കി​യി​രു​ന്ന​തി​നാ​ൽ വീ​ട്ടു​കാ​ർ​ക്ക് വെ​ള്ളം ശേ​ഖ​രി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ നേ​ര​ത്തെ ത​ന്നെ ഒ​രു​ക്കാ​നാ​യി. ജ​ല​ക്ഷാ​മ​ത്തി​ന് താ​ത്കാ​ലി​ക ആ​ശ്വാ​സ​മാ​യി. കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് വാ​സു​ദേ​വ​ക്കു​റു​പ്പ്, വേ​ണു​ഗോ​പാ​ൽ എ​സ്., സ​ത്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Tags : nattu vishesham Drinking water distribution

Recent News

Corehub Up