x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈപ്പിൻകരയിൽ വീണ്ടും കുടിവെള്ളക്ഷാമം

വെബ് ഡെസ്ക്
Published: September 16, 2026 01:27 AM IST | Updated: September 16, 2026 01:27 AM IST

കുടിവെള്ളക്ഷാമത്തെ തുടർന്ന് നായരമ്പലം പഞ്ചായത്ത് പ്രസിഡന്‍റ് ജോബി വർഗീസിന്‍റെ നേതൃത്വത്തിൽ മാലിപ്പുറത്തെ വാട്ടർ അഥോറിറ്റി ഓഫീസിൽ പഞ്ചായത്ത് അംഗങ്ങൾ കുത്തിയിരിക്കുന്നു.

വൈ​പ്പി​ൻ : വൈ​പ്പി​ൻ ക​ര​യി​ൽ ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി. എ​ള​ങ്കു​ന്ന​പ്പു​ഴ, നാ​യ​ര​മ്പ​ലം, ഞാ​റ​ക്ക​ൽ, എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് സ്ഥി​തി രൂ​ക്ഷം. ഇ​തേ​ത്തു​ട​ർ​ന്ന് നാ​യ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ബി വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ മാ​ലി​പ്പു​റം വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചു.

പൈ​പ്പു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ വെ​ള്ളം എ​ത്തി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ആ​വ​ശ്യം. എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ പ്ര​സി​ഡ​ന്‍റ് ബെ​ന്നി ബ​ർ​ണാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​റു​ടെ മു​റി​യി​ൽ കു​ത്തി​യി​രി​പ്പ് ന​ട​ത്തി.

വ​ടു​ത​ല​യി​ൽ നി​ന്നും പു​തു​വൈ​പ്പ് വാ​ട്ട​ർ ടാ​ങ്കി​ലേ​ക്ക് എ​ത്തി​യി​രു​ന്ന 11 എം​എ​ൽ ഡി ​വെ​ള്ള​ത്തി​ൽ കു​റ​വ് വ​ന്ന​തോ​ടെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ രൂ​ക്ഷ​മാ​യ കു​ടി വെ​ള്ള​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം എ​ട​വ​ന​ക്കാ​ട് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ണെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് യാ​തൊ​രു ന​ട​പ​ടി​യും എ​ടു​ക്കു​ന്നി​ല്ല എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം. ഇ​വി​ടെ പ​ത്ത് ദി​വ​സ​മാ​യി കു​ടി​വെ​ള്ളം എ​ത്തി​യി​ട്ട്. ഒ​ന്ന് ,16 വാ​ർ​ഡു​ക​ളാ​ണ് സ്ഥി​തി രൂ​ക്ഷം.

പ​റ​വൂ​രി​ൽ നി​ന്നും ആ​വ​ശ്യ​ത്തി​ന് കു​ടി​വെ​ള്ളം എ​ത്താ​ത്ത​താ​ണ് കാ​ര​ണം. ഇ​തു​മൂ​ലം തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം എ​ത്തു​ന്നി​ല്ല.

ഞാ​റ​ക്ക​ൽ മേ​ഖ​ല​യി​ലും കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നൊ​ന്നും പ​രി​ഹാ​രം കാ​ണാ​ൻ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

Tags : NattuVishesham DistrictNews DeepikaNews

Recent News

Corehub Up