x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക്ക​ളി​യ​ല്ല ഡ്രൈ​വിം​ഗ്... ശ്ര​ദ്ധേ​യ​മാ​യി ദൃ​ശ്യാ​വി​ഷ്‌​കാ​രം

വെബ്ഡെസ്ക്
Published: November 14, 2026 12:14 AM IST | Updated: November 14, 2026 12:14 AM IST

കാ​യം​കു​ളം ജ​വ​ഹ​ർ ജ​ലോ​ത്സ​വ​ത്തിന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ജി​ല്ലാ എ​ൻ​ഫോ​ഴ്‌​സ്‌​മെന്‍റ് വി​ഭാ​ഗം അ​വ​ത​രി​പ്പി​ച്ച ദൃ​ശ്യാ​വി​ഷ്

കാ​യം​കു​ളം: ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് കാ​യം​കു​ളം ജ​വ​ഹ​ർ ജ​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ജി​ല്ലാ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ഭാ​ഗം അ​വ​ത​രി​പ്പി​ച്ച ദൃ​ശ്യാ​വി​ഷ്കാരം ​ശ്ര​ദ്ധേ​യ​മാ​യി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ വാ​ഹ​നം ഓ​ടി​ച്ച് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യും ആ​ളു​ക​ൾ മ​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് ദൃ​ശ്യാ​വി​ഷ്കാ​രം ഒ​രു​ക്കി​യ​ത്.​

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി ബൈ​ക്ക് ഓ​ടി​ക്കു​ന്ന​തും നി​യ​മ​പാ​ല​ക​ർ ഇ​ത് പി​ടി​കൂ​ടി​യ​തി​നെത്തുട​ർ​ന്ന് വാ​ഹ​ന ഉ​ട​മ​യാ​യ പി​താ​വി​നെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ൽ അ​ട​യ്ക്കു​ന്ന​തും ഇ​ത് സ​ഹി​ക്കാ​നാ​വാ​തെ അമ്മ ക​ര​യു​ന്ന​തു​മാ​യ ദൃ​ശ്യാ​വി​ഷ്കാ​ര​മാ​ണ് ഒ​രു​ക്കി​യ​ത്. കു​ട്ടി​ക്ക​ളി​യ​ല്ല ഡ്രൈ​വിം​ഗെ​ന്നും വേ​ഗ​ം ന​ൽ​കു​ന്ന​ത്

തീ​രാവേ​ദ​ന​യാ​ണെ​ന്നും എ​ന്നാ​ൽ, വ​ള്ളംക​ളി​യി​ലെ വേ​ഗ​ം വി​ജ​യം ന​ൽ​കു​ന്നു എ​ന്ന സ​ന്ദേ​ശ​വും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ജി​ല്ലാ എ​ൻ​ഫോ​ഴ്‌​സ്‌ വി​ഭാ​ഗം ന​ൽ​കു​ന്നു​ണ്ട്. ജി​ല്ലാ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ഭാ​ഗം ആ​ർ​ടി​ഒ എം.​ജി. മ​നോ​ജ്, എംവിഐമാ​രാ​യ സി​ബു, വാ​ഗീ​ശ്വ​ര​ൻ, എഎംവിമാ​രാ​യ സു​നി​ൽ​കു​മാ​ർ, പ്ര​ജീ​ഷ്, ശ്രീ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും ശി​ല്പി അ​നി​ൽ ക​ട്ട​ച്ചി​റ, ക​ലാ​കാ​ര​ൻ നി​സാം സാ​ഗ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ലു​മാ​ണ് ഈ ​ദൃ​ശ്യാ​വി​ഷ്കാരം ഒ​രു​ക്കി​യ​ത്.

Tags : compelling visual presentation Nattuvishesham DistrictNews

Recent News

Corehub Up