തളിപ്പറമ്പ്: വീടിന്റെ ഗോവണിപ്പടിയിൽ നിന്നു വീണു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന എട്ടുവയസുകാരന് മരിച്ചു. എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് വീട്ടില്‍ താമസിക്കുന്ന പുഷ്പഗിരി ചാച്ചാജി റോഡ് ബൈത്തുല്‍നൂര്‍ വീട്ടില്‍ എം. സജീര്‍- മുബീന ദമ്പതികളുടെ മകനായ ടി. അബ്ദുള്‍ വാഹിദ് (എട്ട്) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ് 16ന് രാത്രി 10.10 ഓടെ എളമ്പേരംപാറയിലെ വീട്ടിലെ ഗോവണിപ്പടിയിൽ നിന്നു വീണാണ് പരിക്കേറ്റത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ 1.15 ഓടെയായിരുന്നു മരണം.
തളിപ്പറമ്പ് സിഎച്ച്എം സ്കൂള്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ്. തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തളിപ്പറന്പ് ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കി. സഹോദരങ്ങള്‍: മുഹമ്മദ് ഷാസില്‍, ആലിയ മെഹ്സിന്.
Tags : dies after falling from ladder