x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്ക്
Published: November 4, 2026 11:46 PM IST | Updated: November 4, 2026 11:46 PM IST

അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ർ.

ചെ​ങ്ങ​ന്നൂ​ർ: പാ​ണ്ട​നാ​ട് മി​ത്രമ​ഠം സ്വാ​മി വി​വേ​കാ​ന​ന്ദ സ്കൂ​ളി​നു സ​മീ​പം കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. ഇ​ര​വി​പേ​രൂ​ർ ഈ​സ്റ്റ് ഓ​ത​റ തെ​രു​വി​ൽ ഉ​ഴ​ത്തി​ൽ പി.​കെ. ഗോ​പാ​ല​ൻ (71) ആ​ണ് മ​രിച്ചത്.

പ​രു​മ​ല ഭാ​ഗ​ത്തു​നി​ന്ന് ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന ഗോ​പാ​ല​നെ എ​തി​ർ​ദി​ശ​യി​ൽനി​ന്നു​മെ​ത്തി​യ കാ​ർ ഇ​ടി​ച്ചുതെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്കി​ൽ​നി​ന്ന് തെ​റി​ച്ചു​യ​ർ​ന്ന ഗോ​പാ​ല​ൻ കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സി​ലേ​ക്ക് പ​തി​ച്ച​ശേ​ഷം റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ട​ൻ​ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ ക​ല്ലി​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പാ​ണ്ട​നാ​ട് സ്വ​ദേ​ശി ഓ​ടി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

നി​യ​ന്ത്ര​ണം​വി​ട്ടെ​ത്തി​യ കാ​ർ ബൈ​ക്കി​ലി​ടി​ച്ച ശേ​ഷം സ​മീ​പ​ത്തെ സ്കൂ​ളി​ന്‍റെ മ​തി​ലി​ലും മ​ര​ത്തി​ലും ഇ​ടി​ച്ചാ​ണ് നി​ന്ന​ത്.അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്തി​നും പി​ൻ​വ​ശ​ത്തെ ചി​ല്ലു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ പ​റ്റി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സ് കേ​സ് എ​ടു​ത്ത് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags :

Recent News

Corehub Up