x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടി​നു മു​ക​ളി​ൽ മ​രം​വീ​ണ് വ​യോ​ധി​ക​യ്ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: July 8, 2026 04:08 AM IST | Updated: July 8, 2026 04:08 AM IST

ജാ​ന​കി​യു​ടെ ഓ​ടു​മേ​ഞ്ഞ വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണ നി​ല​യി​ൽ.

ക​രി​ന്ത​ളം: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​രം വീ​ണ് വ​യോ​ധി​ക​യ്ക്ക് പ​രി​ക്കേ​റ്റു. നാ​ന്തി​യ​ടു​ക്ക​ത്തെ കെ. ​മാ​ണി​ക്കാ​ണ് (90) പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മാ​ണി​യു​ടെ മ​ക​ൾ കെ. ​ജാ​ന​കി​യു​ടെ ഓ​ടു​മേ​ഞ്ഞ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് കൂ​റ്റ​ൻ മ​രം ക​ട​പു​ഴ​കി വീ​ണ​ത്. ഓ​ട് ദേ​ഹ​ത്തു വീ​ണാ​ണ് മാ​ണി​ക്ക് പ​രി​ക്കേ​റ്റ​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ഞ്ഞ​ടി​ച്ച കാ​റ്റി​ൽ നി​ര​വ​ധി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി. റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലും വ്യാ​പ​ക​നാ​ശ​മു​ണ്ടാ​യി.​കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ​ൻ, പ​ഞ്ചാ​യ​ത്തം​ഗം എ​ൻ. ര​മ​ണ​ൻ, ബ്ലോ​ക്ക് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ പാ​റ​ക്കോ​ൽ രാ​ജ​ൻ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Tags : tree falls Nattuvishesham District news

Recent News

Corehub Up