നെടുമങ്ങാട്: ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി അഡ്വ. ജി.ആർ. അനിലിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പൂവത്തൂർ മേഖലയിൽ തുടക്കമായി. തെരഞ്ഞെടുപ്പ് മേഖല കമ്മിറ്റി ഓഫീസ് എൽഡിഎഫ് മണ്ഡലം കമ്മിറ്റി അംഗം എസ്.എസ്. ബിജു ഉദ്ഘാടനം ചെയ്തു.
മേഖല കമ്മിറ്റി ചെയർമാൻ പി. കെ. രാധാകൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി ബി. സതീശൻ സ്വാഗതം പറഞ്ഞു. എൽഡിഎഫ് നേതാക്കളായ ആർ. മധു, എം. രാജേന്ദ്രൻ, കെ. വിജയൻ, എസ്. രാജേന്ദ്രൻ, കൗൺസിലർ അഞ്ജലി രാജേന്ദ്രൻ പങ്കെടുത്തു.
Tags : nattu vishesham Election Area Committee