ആവോലി വള്ളിക്കട കവലയിൽ റോഡിലെ വെള്ളമൊഴുകുന്നതിന് തടസമായി ഓടയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള വൈദ്യുത പോസ്റ്റ്.
വാഴക്കുളം: വെള്ളമൊഴുകുന്നതിന് തടസമായി ഓടയിൽ വൈദ്യുത പോസ്റ്റ്. ആവോലി വള്ളിക്കട കവലയിലാണ് റോഡിലെ വെള്ളമൊഴുകുന്നതിന് തടസമായി ഓടയിൽ വൈദ്യുത പോസ്റ്റുള്ളത്.
ഓട വർഷങ്ങളായി മണ്ണ് മൂടി കിടക്കുകയായിരുന്നു. അടുത്തയിടെ മണ്ണു നീക്കി എത്തിയപ്പോഴാണ് വെള്ളമൊഴുക്കിനു തടസമായാണ് വൈദ്യുത പോസ്റ്റുള്ളതെന്ന് മനസിലായത്.
ഒന്നര വർഷം മുമ്പ് പുതിയ വൈദ്യുത കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ടാണ് റോഡരികിൽ പോസ്റ്റ് സ്ഥാപിച്ചത്. മണ്ണു നീക്കം ചെയ്ത ഓടയിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യമാണ് നിലവിൽ. വൈദ്യുത പോസ്റ്റ് മാറ്റി സ്ഥാപിച്ച് വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : NattuVishesham DistrictNews