ചന്ദനക്കാവ് പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജലസ്രോതസുകളിലും കിണറുകളിലും ക്ലോറിനേഷന് നടത്തുന്നു.
കുളത്തൂപ്പുഴ : ചന്ദനക്കാവ് സ്വദേശി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്കി. കിണറുകളിലും കുടിവെള്ള സ്രോതസുകളിലും ക്ലോറിനേഷന് നടത്തി.
തിളപ്പിച്ചാറിയ ജലം മാത്രമേ കുടിക്കാനായി ഉപയോഗിക്കാവൂ എന്ന് നിര്‍ദേശിച്ചു. രോഗബാധയെ സംബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രദേശവാസികള്‍ക്കു ബോധവത്കരണം നല്കി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കുളത്തൂപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.ആര്. അരുണ്‍കുമാര്‍, ബ്ലോക്ക് എപ്പിഡമോളജിസ്റ്റ് ബി. സല്‍മ, ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് വി. മോനിഷ എന്നിവര്‍ നേതൃത്വം നല്കി.
മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും ആരോഗ്യ ബോധവത്കരണത്തിന്റെയും അഭാവമാണ് രോഗങ്ങള്‍ പടരുന്നതിന് ഇടയാക്കുന്നതെന്നും പനി ബാധിതരുടെ എണ്ണം ഏറിയിട്ടും മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അരോഗ്യ വകുപ്പും പഞ്ചായത്തും തയാറായിട്ടില്ലെന്നും പ്രദേശവാസികള്‍ കുറ്റപ്പെടുത്തി.
Tags : Local News Nattuvishesham Kollam