ചേര്‍ത്തല നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റും കയർ ബോർഡും സംയുക്തമായി നടത്തുന്ന ത്രിദിന സംരംഭകത്വ വികസന പരിശീലന പരിപാടി കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ റവ.
ചേർത്തല: നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റും കയർ ബോർഡും സംയുക്തമായി നടത്തുന്ന ത്രിദിന സംരംഭകത്വ വികസന പരിശീലന പരിപാടി ആരംഭിച്ചു. കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ റവ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ബിജി പി. തോമസ് അധ്യക്ഷത വഹിച്ചു.
കയർബോർഡ് റീജണൽ ഓഫീസർ ടി.വി. സാബു സ്വാഗതം പറഞ്ഞു. ജോ. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. അൻസിൽ മൈപാൻ, ഡെന്നി ഡേവിഡ്, കെ.എച്ച്. സുഭാബു എന്നിവർ പ്രസംഗിച്ചു. സുസ്ഥിര വളർച്ചാ മീഡിയം, കയർ പ്രോസസിംഗ് സാങ്കേതിക വിദ്യയിലെ നവീന എന്‍ജിനിയറിംഗ് സമീപനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സമഗ്രമായ പരിശീലന സെഷനുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. 28നു നടക്കുന്ന സമാപന സമ്മേളനത്തില്‍ കയർ ബോർഡ് ഫീൽഡ് സന്ദർശനവും സർട്ടിഫിക്കറ്റ് വിതരണവും നടക്കും.