പാലാ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാലാ സെന്റ് തോമസ് കോളജിലെ എന്‍എസ്എസ് യൂണിറ്റ് കാമ്പസില്‍ പക്ഷിവനം പദ്ധതിക്ക് തുടക്കമിട്ടു. പക്ഷികളും മനുഷ്യരും സഹവസിക്കുന്ന ഊര്‍ജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക, ജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി അവബോധം വളര്‍ത്തുക, പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം കൂടുതല്‍ ദൃഢമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ആന്റോ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
അരുവിത്തുറ: സെന്റ് ജോർജ് കോളജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ, വൃക്ഷത്തൈ നടീൽ, ഫിലിം എക്സിബിഷൻ, മാലിന്യം തരംതിരിക്കൽ മത്സരം തുടങ്ങിയ പരിപാടികളാണ് ദിനാചരണം സംഘടിപ്പിച്ചത്.
കോളജിലെ ബികോം സെൽഫ് ഫിനാൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബോധവത്കരണ സെമിനാർ പരിസ്ഥിതി പ്രവർത്തകൻ രാജു ഡി. കൃഷ്ണപുരം ഉദ്ഘാടനം ചെയ്ത് വിദ്യാർഥികൾക്ക് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബർസാർ ഫാ. ബിജു കുന്നക്കാട്ട്, സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി പി.സി. അനീഷ്, പ്രോഗ്രാം കോ-ഓഡിനേറ്റർ ബിനോയി ചീരാൻകുഴി തുടങ്ങിയവർ പ്രസംഗിച്ചു.
പാലാ: അരുണാപുരം ഗവ. എല്‍പി സ്കൂളില്‍ പാലാ കൃഷിഭവന്റെയും മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സിന്റെയും പാലാ അല്‍ഫോന്‍സ കോളജ് എന്‍എസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നടീലും വിതരണവും കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണവും പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു ഉദ്ഘാടനം ചെയ്യ്തു.
വാര്‍ഡ് കൗണ്‍സിലര്‍ പ്രിന്‍സി സണ്ണി, കൃഷി ഓഫീസര്‍ ബിന്ധ്യ, അസി. കൃഷി ഓഫീസര്‍ വര്‍ഗീസ്കുട്ടി തോമസ്, ലയണ്‍സ് ക്ലബ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു, അല്‍ഫോന്‍സ കോളജ് എന്‍എസ്എസ് യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജെയ്മി എന്നിവര്‍ പ്രസംഗിച്ചു.
ചൂണ്ടച്ചേരി: സാന്‍ജോസ് സ്കൂളില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഭരണങ്ങാനം കൃഷി ഓഫീസര്‍ സലിന് വൃക്ഷത്തൈകള്‍ നല്കി. വിദ്യാര്‍ഥികളും അധ്യാപകരും സ്കൂള്‍ കാമ്പസില്‍ മരങ്ങള്‍ നട്ടു. പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന ലഘു ദൃശ്യാവതരണവും നടന്നു. സ്കൂള്‍ മാനേജര്‍ ഫാ. സിറിയക് മാത്യു പുത്തേട്ട്, പ്രിന്‍സിപ്പല്‍ ജോബിച്ചന് ജോസഫ്, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
പൂവരണി: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പൂവരണി സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കൊച്ചുകൊട്ടാരം എല്‍പി സ്കൂളില്‍ നടത്തിയ ഫലവൃക്ഷത്തൈ വിതരണം ബാങ്ക് പ്രസിഡന്റ് എം.എം. ഏബ്രഹാം മാപ്പിളക്കുന്നേല്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് ജിയോ മനുവലിന് തൈ നല്കി ഉദ്ഘാടനം ചെയ്തു.
ബാങ്ക് ബോര്‍ഡ് മെംബര്‍മാരായ മാനുവല്‍ തൊടുകയില്‍, അനില്‍ മത്തായി, പി. അജേഷ്, അന്നക്കുട്ടി ജയിംസ്, മേരിക്കുട്ടി തോമസ്, സെക്രട്ടറി ബിജോയ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.