x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭൂ​മി​യെ ഹ​രി​താ​ഭ​മാ​ക്കാ​ൻ തൈ​ക​ൾ ന​ട്ട് ജി​ല്ല​യി​ലെ​ങ്ങും പ​രി​സ്ഥി​തി ദി​നാ​ച​ര​ണം


Published: June 6, 2026 12:17 AM IST | Updated: June 6, 2026 12:17 AM IST

മ​ല​പ്പു​റം: വൃ​ക്ഷ​തൈ​ക​ൾ ന​ട്ടും മ​ര​ങ്ങ​ൾ സം​ര​ക്ഷി​ച്ചും തൈ​ക​ൾ വി​ത​ര​ണം ചെ​യ്തും ജി​ല്ല​യി​ലെ​ങ്ങും ലോ​ക പ​രി​സ്ഥി​തി​ദി​നം വി​പു​ല​മാ​യി ആ​ച​രി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, സം​ഘ​ട​ന​ക​ൾ, നാ​ട്ടു​കാ​ർ തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​രി​സ്ഥി​തി​ദി​നാ​ച​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ച​ര​ണം എ​ഡി​എം സി.​എ​സ്. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​വി​ൽ സീ​നി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മ​ഞ്ചേ​രി ലീ​ജി​യ​നും ല​ക്സോ​ണ്‍ ടാ​റ്റ മ​ല​പ്പു​റ​വും ഹ​രി​ത കേ​ര​ള മി​ഷ​നും ചേ​ർ​ന്നാ​ണ് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വൃ​ക്ഷ​ത്തൈ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യും തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ൽ 627 ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ വി​റ്റ​ഴി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി 627 വൃ​ക്ഷ​ത്തൈ ന​ടു​ന്ന ഉ​ദ്യ​മ​ത്തി​ന്‍റെ തു​ട​ക്ക​മാ​ണ് സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട​ന്ന​ത്.

കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​ല​വൃ​ക്ഷ കാ​ന്പ​യി​നി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ജ​ബ്ബാ​ർ​ഹാ​ജി പൂ​ക്കോ​ട്ടൂ​ർ പികെഎം​ഐ​സി സ്കൂ​ൾ പ​രി​സ​ര​ത്ത് ഫ​ല​വൃ​ക്ഷ തൈ ​ന​ട്ട് നി​ർ​വ​ഹി​ച്ചു. പൂ​ക്കോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് അ​നീ​സ കോ​ടാ​ലി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജു​ല പെ​ല​ത്തൊ​ടി, ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ഇ​ൻ​ചാ​ർ​ജ് കെ.​പി. സു​രേ​ഷ്, ഹെ​ഡ്മാ​സ്റ്റ​ർ എം. ​അ​ബ്ദു​ൾ സ​മ​ദ്, മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് ഷൗ​ക്ക​ത്ത് ക​ട​ന്പോ​ട്ട്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് ജം​ഷാ​ദ്, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ടി.​കെ. സൈ​ഫു​ന്നി​സ, പൂ​ക്കോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഹാ​രി​ഫ, മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സാ​ജി​ത അ​ബൂ​ബ​ക്ക​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റാ​ഷി​ദ, മ​ല​പ്പു​റം കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എം.​ഡി. പ്രീ​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മ​ത്സ​ര​ വി​ജ​യി​ക​ളാ​യ​കു​ട്ടി​ക​ൾ​ക്ക് ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ സ​മ്മാ​നി​ച്ചു.
ജി​ല്ലാ സാ​ക്ഷ​ര​താ​മി​ഷന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ല​പ്പു​റ​ത്ത് പ്ര​തി​ജ്ഞ​ചൊ​ല്ലി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ലി​പ്പ​റ്റ ജ​മീ​ല നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ടി. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സാ​ക്ഷ​ര​താ​മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​വി. ശാ​സ്ത​പ്ര​സാ​ദ്, അ​സി​സ്റ്റ​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഓ​ഫീ​സ് ജീ​വ​ന​ക്കാ​രാ​യ കെ.​ശ​ര​ണ്യ, കെ. ​മൊ​യ്തീ​ൻ​കു​ട്ടി, ജ​സീ​ല എം.​കെ, പ്രീ​ന​കു​മാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

K-Rail Survey

നി​ല​ന്പൂ​ർ:​ നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. സ്കൂ​ളി​ലെ കു​രു​ന്നു​ക​ൾ ഒ​രു​ക്കി​യ ഹ​രി​ത​സ​മ്മാ​നം വി​ദ്യാ​ല​യ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. ​പ്ര​കൃ​തി സ​മ്മാ​നം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പോ​ള​ച്ച​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​ബി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

K-Rail Survey

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ഐ​ബി​സ് അ​ക്കാ​ഡ​മി വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​ന്ദേ​ശ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ച​ട​ങ്ങി​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​മേ​ഷ് സു​ധാ​ക​ര​ന് അ​ക്കാ​ഡ​മി ഭാ​ര​വാ​ഹി​ക​ൾ ചെ​ടി​ച്ച​ട്ടി കൈ​മാ​റി.

പെ​രി​ന്ത​ൽ​മ​ണ്ണ: മൗ​ലാ​ന കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ജ​നി​ച്ച കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യു​ള്ള ഫ​ല​വൃ​ക്ഷത്തൈ ​വി​ത​ര​ണം മൗ​ലാ​ന ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​കെ.​എ. സീ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മൗ​ലാ​ന ഫാ​ർ​മ​സി കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​പി. ന​സീ​ഫ്, മൗ​ലാ​ന ഹോ​സ്പി​റ്റ​ൽ ചീ​ഫ് ഓ​പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ രാം​ദാ​സ്, ഫാ​ർ​മ​സി പ്രാ​ക‌്ടീ​സ് വ​കു​പ്പ് മേ​ധാ​വി ഡോ.​ സി. മു​ഹാ​സ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജെ. ​സൂ​ര്യ​നാ​രാ​യ​ണ​ൻ, കെ. ​മൊ​യ്തീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ പ്ര​ത്യേ​ക കൗ​ണ്‍​സി​ൽ യോ​ഗ​വും മ​ല​പ്പു​റം സോ​ഷ്യ​ൽ ഫോ​റ​സ്റ്റ് ഡി​വി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് മ​ര​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു. 12 വ​രെ നീ​ളു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ സു​ര​യ്യ ഫാ​റൂ​ഖ് നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ എം.​ബി. ഫ​സ​ൽ മു​ഹ​മ്മ​ദ്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ നാ​ല​ക​ത്ത് ബ​ഷീ​ർ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ദി​നേ​ശ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഖ​ദീ​ജ, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഹു​സൈ​ന നാ​സ​ർ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ന്പി​ളി മ​നോ​ജ്, മു​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ലാ​ൽ​കു​മാ​ർ, കൗ​ണ്‍​സി​ല​ർ ഫാ​സി​ൽ കു​ന്ന​പ്പ​ള്ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പെ​രി​ന്ത​ൽ​മ​ണ്ണ: വ​ള​ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ബ്ലോ​ക്ക്ത​ല ഉ​ദ്ഘാ​ട​നം ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ നിർവഹിച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ, പെ​രി​ന്ത​ൽ​മ​ണ്ണ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ കെ. ​റ​ജീ​ന, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ഹാ​രി​സ്, പ്രി​ൻ​സി​പ്പ​ൽ പി. ​ഹ​രി​ദാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ഹാ​രി​സ് ക​ള​ത്തി​ൽ, സ​ക്കീ​ന, കൃ​ഷി ഓ​ഫീ​സ​ർ ന​സ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എം.​യു. ഹ​രി​ഹ​ര​പ്രി​യ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. വൃ​ക്ഷ​തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന​സ്‌വ‌ി‌‌​ക്ക് ന​ൽ​കി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കാ​ന്പ​സി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു.

K-Rail Survey

പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്ത​ല പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം അ​മ​ര​ന്പ​ലം ഉ​ള്ളാ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. അ​ഫീ​ഫ ഉ​ദ്്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ മു​നീ​ഷ ക​ട​വ​ത്ത്, കൃ​ഷി ഓ​ഫീ​സ​ർ കെ. ​ഷി​ബി​ല സ​ന്ദേ​ശം ന​ൽ​കി. ച​ട​ങ്ങി​ൽ കു​ട്ടി​ക​ൾ​ക്ക് പ​രി​സ്ഥി​തി​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​കെ. ഗോ​പാ​ല​ൻ, കെ. ​സു​ഭാ​ഷ്, ര​ത്ന​കു​മാ​ർ, ഒ. ​ഷാ​ജി, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഇ.​ടി. ശ​ശി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം, പ​രി​സ്ഥി​തി ഗാ​നാ​ലാ​പ​നം, ക്വി​സ് എ​ന്നി​വ​യും ന​ട​ന്നു.

രാ​മ​പു​രം: മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ജു​വൈ​രി​യ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ങ്ക​ട ബ്ലോ​ക്ക് ഓ​ഫീ​സ് വ​ള​പ്പി​ൽ വൃ​ക്ഷത്തൈ​ക​ൾ ന​ടു​ക​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ എ​ടു​ക്കു​ക​യും ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ്് മു​ഹ​മ്മ​ദ് ഹ​നീ​ഫ പെ​രി​ഞ്ചീ​രി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി. സാ​ദി​ഖ​ലി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം. ​മ​ജീ​ദ്, മെം​ബ​ർ​മാ​രാ​യ സാ​ബി​റ, സ​ബി​ത, മു​ഹ​മ്മ​ദ് റാ​ഫി, സ​മീ​റ തോ​ട്ടോ​ളി, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
നി​ല​ന്പൂ​ർ: വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​വും മ​ഴന​ട​ത്ത​വും എ​ട​വ​ണ്ണ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം.​എ​ൻ. ഷം​നാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​ഷി​ജ്ന ക്ലാ​സെ​ടു​ത്തു.
നി​ല​ന്പൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ​വ​ണ്‍​മെ​ന്‍റ് മാ​ന​വേ​ദ​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നടത്തിയ പ​രി​സ്ഥി​തി ദി​നം സ്കൂ​ൾ മു​റ്റ​ത്ത് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് വൃ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് പ​രി​സ്ഥി​തി​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി. വൈ​സ് ചെ​യ​ർ​മാ​ൻ ഷൗ​ക്ക​ത്ത​ലി കൂ​മ​ഞ്ചേ​രി, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​ബ്ദു​റ​ഹ്മാ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ സ്മി​ത​മോ​ൾ, മും​താ​സ് ബാ​ബു, ഫ്രാ​ൻ​സി​സ് അ​ന്പ​ല​ത്തി​ങ്ക​ൽ, ഷ​ഫീ​ക് മ​ണ​ലോ​ടി, ശി​ഹാ​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നി​ല​ന്പൂ​രി​ലെ മാ​ധ്യ​മ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലും മാ​ന​വേ​ദ​ൻ സ്കൂ​ളി​ൽ വ​ച്ച് വൃ​ക്ഷ​ത്തൈ വി​ത​ര​ണം ന​ട​ത്തി. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ ഷൗ​ക്ക​ത്ത​ലി കൂ​മ​ഞ്ചേ​രി നി​ർ​വ​ഹി​ച്ചു. വി​ക​സ​ന സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ മും​താ​സ് ബാ​ബു, നി​ല​ന്പൂ​ർ പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് മോ​ഹ​ൻ, സെ​ക്ര​ട്ട​റി വി​നീ​ത്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം തോ​മ​സ്കു​ട്ടി ചാ​ലി​യാ​ർ, അം​ഗ​ങ്ങ​ളാ​യ യാ​സ​ർ അ​റ​ഫാ​ത്ത്, ഹാ​രി​സ്, എ​സ്എം​സി അ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ് കോ​യ ക​ട​വ​ത്ത്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് പാ​റ​പ്പു​റം, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​ൻ.​വി. റു​ഖി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ പ്ര​സി​ഡ​ന്‍റ് എ​ൻ. ഉ​ണ്ണീ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ നൗ​ഷാ​ദ​ലി കു​രി​ക്ക​ൾ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി. ​ഷ​ബീ​റ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ല ഫാ​ക്ക​ൽ​റ്റി ഐ​ടി അ​ബ്ദു​ള്ള പ്രസംഗിച്ചു.

പൂ​ക്കോ​ട്ടും​പാ​ടം: പ​രി​സ്ഥി​തി ദി​ന​ാഘോഷത്തിന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം അ​മ​ര​ന്പ​ലം ഹോം ​സ്പെ​ഷ​ൽ സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ വൃ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ശ്യാം​പ്ര​സാ​ദ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ഷ​ബീ​ർ, ഡോ. ​മ​നോ​ജ് കു​മാ​ർ, സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗം വി.​കെ. അ​ന​ന്ത​കൃ​ഷ്ണ​ൻ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​സി. ന​ന്ദ​കു​മാ​ർ, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തേ​ഞ്ഞി​പ്പ​ലം: പ​രി​സ്ഥി​തി ദി​ന​ത്തി​ൽ തേ​ഞ്ഞി​പ്പ​ലം വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി ബെ​ഥേ​ൽ മാ​ർ​ത്തോ​മ പ​ള്ളി അ​ങ്ക​ണ​ത്തി​ൽ പ​ള്ളി വി​കാ​രി ഫാ. ​കെ​വി​ൻ കെ. ​മാ​ത്യു പേ​ര​ത്തൈ ന​ട്ടു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് പി.​ജെ. സ​ണ്ണി​ച്ച​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സെ​ക്ര​ട്ട​റി കെ.​വി. അ​ഗ​സ്റ്റി​ൻ, വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ് ഇ.​എ​സ്. മാ​ർ​ഗ​രേ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​എ​ൽ.​ ആ​ന്‍റ​ണി, ഒ.​ മ​ത്താ​യി, ദി​ലീ​പ് ഡേ​വി​സ്, പ്ര​ഫ. ആ​ന്‍റ​ണി ജോ​സ​ഫ്, അ​ഡ്വ. ടി.​പി.​ വ​ർ​ഗീ​സ്, കെ. ​ബി​ജു ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കോ​ട്ട​ക്ക​ൽ: പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ ആ​സ്റ്റ​ർ വോ​ള​ണ്ടി​യേ​ഴ്സും ആ​സ്റ്റ​ർ മിം​സ് കോ​ട്ട​ക്ക​ലും വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ആ​സ്റ്റ​ർ ഗ്രീ​ൻ ചോ​യ്സ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫ​ർ വി.​എം. സാ​ദി​ഖ് അ​ലി, വ​നം വ​കു​പ്പ് തു​ട​ങ്ങി​യ​വ​യു​മാ​യി സ​ഹ​ക​രി​ച്ച് നാ​ടു​കാ​ണി ചു​രം ശു​ചീ​ക​രി​ച്ചു. ഇ​തോ​ടൊ​പ്പം സു​ര​ക്ഷാ സാ​മ​ഗ്രി​ക​ൾ ന​ൽ​കി. 60ല​ധി​കം ആ​സ്റ്റ​ർ വോ​ള​ണ്ടി​യ​ർ​മാ​ർ പ​ങ്കെ​ടു​ത്തു.

വി​വി​ധ ടൂ​റി​സം ബീ​ച്ച് ക്ലീ​നിം​ഗ് ഡ്രൈ​വു​ക​ൾ, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വൃ​ക്ഷ​ത്തൈ വി​ത​ര​ണം, ഇ-​വേ​സ്റ്റ് ശേ​ഖ​ര​ണ ക്യാ​ന്പു​ക​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.
ആ​സ്റ്റ​ർ വോ​ള​ണ്ടി​യേ​ഴ്സ് ടീം ​ലീ​ഡ​ർ സി. ​റാ​ഷി​ഖ്, വി. ​സ​ബ്സാ​ദ്, സ​ന​ൽ ശ​ശീ​ന്ദ്ര​ൻ, ഫ​ഹ്മി​ദ, ശി​നു കൃ​ഷ്ണ, ഷി​ബി​ലി, ഇ​ർ​ഷാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​ട​ക്ക​ര: എ​ട​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ കെ.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ട​ക്ക​ര കൃ​ഷി ഓ​ഫീ​സ​ർ എ​ബി​ത ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ബി​ദ് പാ​റ​പ്പു​റം, എ​സ്എം​സി ചെ​യ​ർ​മാ​ൻ ഷാ​ജി എ​ട​ക്ക​ര, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ൾ രാ​ജേ​ഷ്, ഹ​സ്ക​ർ, എ​ൻ​എ​സ്എ​സ് പ്രോ​ഗാം ഓ​ഫീ​സ​ർ അ​നി​ല ര​വി​ന്ദ്ര​ൻ, വോ​ള​ണ്ടി​യ​ർ​മാ​രാ​യ ഫൗ​സാ​ൻ, കെ.​എ. അം​ന, അ​ന​ന്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പോ​സ്റ്റ​ർ ര​ച​നാ​മ​ത്സ​രം, തൈ ​ന​ടീ​ൽ, വൃ​ക്ഷ​ത്തൈ വി​ത​ര​ണം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ എ​ന്നി​വ​യും ന​ട​ത്തി.
ചു​ങ്ക​ത്ത​റ: കൊ​ന്ന​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നം വാ​ർ​ഡ് അം​ഗം കെ.​വൈ. ബി​ജു തൈ ​ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​യ്ഞ്ച​ൽ ഏ​ബ്ര​ഹാം പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സോ​ഷ്യ​ൽ ഫോ​റ​സ്ട്രി​യി​ൽനി​ന്ന് ല​ഭി​ച്ച തൈ​ക​ൾ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ക​യും "ച​ങ്ങാ​തി​ക്കൊ​രു തൈ' ​എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ കൊ​ണ്ടു​വ​ന്ന തൈ​ക​ൾ പ​ര​സ്പ​രം കൈ​മാ​റു​ക​യും ചെ​യ്തു.

"അ​മ്മ​യ്ക്കൊ​രു തൈ' ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​മ്മ​യും കു​ട്ടി​യും സ്കൂ​ൾ വ​ള​പ്പി​ൽ തൈ​ക​ൾ ന​ട്ടു. കു​ട്ടി​ക​ൾ​ക്ക് പോ​സ്റ്റ​ർ മ​ത്സ​രം, ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം, ക്വി​സ് മ​ത്സ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ.​പി. മു​സ്ത​ഫ, പ​ന്ത്ര​ണ്ടാം വാ​ർ​ഡ് അം​ഗം പി.​എം. അ​ജീ​ഷ്, ക​മ്മി​റ്റി അം​ഗ​മാ​യ സു​ജ പ്ര​സ​ന്ന​ൻ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ല​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, വി.​ആ​ർ. സോ​റ, ദീ​ക്ഷി​ത് മാ​ധ​വ്, എ​സ്ആ​ർ​ജി ക​ണ്‍​വീ​ന​ർ കെ.​എം. സ​ജ്ന, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ദീ​പ​തി മാ​രാ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​പ്പ​ട: മ​ല​ച്ചി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ഫാ. ​മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ൽ കോ​ർ എ​പ്പി​സ്കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു. "ഭൂ​മി​ക്ക് പ​ച്ച​ക്കു​ട' പ​ദ്ധ​തി പ്ര​കാ​രം നി​ര​വ​ധി ഫ​ല​വൃ​ക്ഷത്തൈ​ക​ളാ​ണ് ന​ട്ടു​പി​ടി​പ്പി​ച്ച​ത്.

K-Rail Survey

Tags : Nattuvishesham Local News Environment Day

Recent News

Corehub Up