x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ: ഇ​ടു​ക്കി​രൂ​പ​ത​യി​ൽ 16ന് ​ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ക​ർ​ഷ​ക പ്ര​തി​രോ​ധ​ദി​നം ആ​ച​രി​ക്കും

വെബ് ഡെസ്ക്
Published: September 12, 2026 10:55 PM IST | Updated: September 12, 2026 10:55 PM IST

പ്രതീകാത്മക ചിത്രം

ക​ട്ട​പ്പ​ന: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല (ഇ​എ​സ്എ) നി​ർ​ണ​യ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കെ​തി​രേ 16ന് ​ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​ത സ​മി​തി ക​ർ​ഷ​ക പ്ര​തി​രോ​ധ ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്നു രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കോ​യി​ക്ക​ൽ അ​റി​യി​ച്ചു.
പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര വ​നം - പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന ഏ​ഴാ​മ​ത് ക​ര​ട് വി​ജ്ഞാ​പ​ന നി​ർ​ദേ​ശ​ങ്ങ​ൾ ഇ​ടു​ക്കി ജി​ല്ല​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് ഇ​ട​വ​രു​ത്തു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ.

ഇ​എ​സ്എ​പ​രി​ധി​യി​ൽ​നി​ന്നു ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും തോ​ട്ട​ങ്ങ​ളെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.

ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​എ​സ്എ വി​ജ്ഞാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ജ​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​യ പ്ര​തി​രോ​ധ​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും വ​ക​വ​യ്ക്കാ​തെ ആ​ദ്യ വി​ജ്ഞാ​ന​ത്തി​ലെ ഭൂ​വി​സ്തൃ​തി​ത​ന്നെ​യാ​ണ് ഏ​ഴാ​മ​ത് വി​ജ്ഞാ​പ​ന​ത്തി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​വി​ജ്ഞാ​പ​ന​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന 9107 ച​തു​ര കി​ലോ​മീ​റ്റ​ർ വ​നം എ​ന്ന​ത് കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ വ​ന​ങ്ങ​ളു​ടെ​യും വി​സ്തൃ​തി​യാ​ണ്.

കാ​സ​ർ​ഗോ​ഡ്, ആ​ല​പ്പു​ഴ ജി​ല്ല​ക​ളെ ഒ​ഴി​വാ​ക്കി കേ​ര​ള​ത്തി​ൽ പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല നി​ർ​ണ​യി​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ വ​ന​ത്തി​ന്‍റെ​യും വി​സ്തൃ​തി ഈ 131 ​വി​ല്ലേ​ജു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് വ​രും​കാ​ല​ങ്ങ​ളി​ൽ വ​ലി​യ പ്ര​തി​സ​ന്ധി​ക്ക് ഇ​ട​വ​രു​ത്തും.
ക​ർ​ശ​ന​മാ​യ വ​ന നി​യ​മ​ങ്ങ​ൾ​ക്കു കീ​ഴി​ൽ ഹൈ​റേ​ഞ്ചി​ലെ ക​ർ​ഷ​ക​രു​ടെ ജീ​വി​തം കൂ​ടു​ത​ൽ ദു​ര​ന്ത​പൂ​ർ​ണ​മാ​കും.

ഒ​രു പ്ര​ദേ​ശ​മോ സ്ഥാ​പ​ന​മോ ലോ​ക പൈ​തൃ​ക​മാ​യി മാ​റ്റു​ന്ന​തി​നു പ​രി​ഗ​ണി​ക്കു​മ്പോ​ൾ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വി​ച്ചു​വ​രു​ന്ന മ​നു​ഷ്യ​രു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​ത്തെ​യോ ജീ​വി​ത​ത്തെ​യോ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തെ​ങ്കി​ൽ അ​ത് ഒ​ഴി​വാ​ക്ക​ണം എ​ന്ന അ​ടി​സ്ഥാ​ന ത​ത്വ​വും വ​ക വ​യ്ക്കാ​തെ​യാ​ണ് ഇ​തി​നു​ള്ള നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്നും ജോ​ർ​ജ് കോ​യി​ക്ക​ൽ ആ​രോ​പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up