കണ്ണൂർ: പരിസ്ഥിതി സംരക്ഷണം എന്നത് ഒരു ദിവസത്തെ ചടങ്ങല്ലെന്നും ഓരോരുത്തരും പരിസ്ഥിതി സംരക്ഷണത്തിന്റെ വക്താക്കളായി മാറണമെന്നും കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന പരിസ്ഥിതി ദിനാചാരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ച് നിലനിർത്തി വരുംതലമുറയക്ക് കൈമാറാനുള്ള ഉത്തരവാദിത്തം ഓരോ വ്യക്തിക്കുമുണ്ട്. ഇതിലൂടെ നാം നിർവഹിക്കുന്നത് അതിജീവനം കൂടിയാണെന്നും ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു.
സുസ്ഥിരമായ ജീവിതത്തിന് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയും പുനരുപയോഗിക്കാവുന്ന രീതികൾ ജീവിതശൈലിയാക്കുകയും ചെയ്യേണ്ടതുണ്ടെന്നും ബിഷപ് കൂട്ടിച്ചേർത്തു. കെഎൽസിഎ രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, രൂപത ഡയറക്ടർ ഫാ. ആൻസിൽ പീറ്റർ, ഫാ. മനോജ് സെലിൻദാസ്, മുൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, സംസ്ഥാന സെക്രട്ടറി ജോൺ ബാബു, രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്, റിക്സൺ ജോസഫ്, കെ.എച്ച്.ജോൺ, റിനേഷ് ആന്റണി, ജോയ്സ് മെനേസസ്, പ്രീത സ്റ്റാൻലി, ഫ്രാൻസിസ് അലക്സ്, സുരേഷ് ബാബു, ഡിയോൺ ആന്റണി, ചാൾസ് ഗിൽബർട്ട്, ഷീബ അക്തർ, പീറ്റർ കണ്ണാടിപ്പറമ്പ് എന്നിവർ പ്രസംഗിച്ചു.
കണ്ണൂരിലെ ക്രൈസ്തവ സാന്നിധ്യത്തിന്റെ 525 വർഷത്തിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി കെഎൽസിഎ യൂണിറ്റുകളുടെ നേതൃത്വത്തിൽ കണ്ണൂർ രൂപതയുടെ വിവിധ ഇടവകകളിൽ 525 ലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.
Tags : nattu vishesham advocate for environmental protection