പെസഹാവ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ ദേശീയ എന്‍ട്രൻസ് പരീ
ചങ്ങനാശേരി: പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ ദേശീയതല എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഭരണഘടന നല്കുന്ന അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സീറോ മലബാര്‍ സഭാ പബ്ലിക് അഫയേഴ്സ് കമ്മീഷന് സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍. കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ ഹെഡ്പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കുഞ്ഞുമോന് തൂമ്പുങ്കല്‍ അധ്യക്ഷത വഹിച്ചു.
അതിരൂപതാ സെക്രട്ടറി സൈബി അക്കര, കെ.എസ്. ആന്റണി, ഔസേപ്പച്ചന് ചെറുകാട്, ലാലി ഇളപ്പുങ്കല്‍, കെ.പി. മാത്യു, ഷാജി മരങ്ങാട്ട്, ലിസി ജോസ്, മേരിക്കുട്ടി പാറക്കടവില്‍, ജയിംസ് കൊച്ചുകുന്നേല്‍, തങ്കച്ചന് പുല്ലുകാട്ട്, ജോഷി കൊല്ലാപുരം, ടി.പി. മാത്യു, എം.ജി. സെബാസ്റ്റ്യന്‍, ജോയിച്ചന്‍ പാണ്ടിശേരി, ജെമിനി കണ്ണമ്പള്ളി, പ്രഭ ഫിനു, ജോയമ്മ ഷാജന്, ടിറ്റി വേങ്ങശേരി എന്നിവര്‍ പ്രസംഗിച്ചു.
Tags : Catholic Congress Local News Nattuvishesham Kottayam