ഡോ. കെ. പ്രേംരാജ്- പ്രസിഡന്റ്, ഡോ. എം.കെ. കൃഷ്ണകുമാര്‍ നമ്പ്യാര്‍- സെക്രട്ടറി
കാഞ്ഞങ്ങാട്: ആയുര്‍വേദത്തിനെതിരേ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കണമെന്നും രാജ്യത്തെ നിയമ സംവിധാനത്തിന് വെല്ലുവിളിയായി പ്രവര്‍ത്തിക്കുന്ന വ്യാജന്മാര്ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് രാജ് റെസിഡന്‍സിയില്‍ നടന്ന പരിപാടി നഗരസഭ ചെയര്മാന് വി.വി. രമേശന് ഉദ്ഘാടനം ചെയ്തു. ഡോ.അജിത് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.സി. അജിത്കുമാര്‍, ഡോ. ജി.എ സ്. സുഗേഷ് കുമാര്‍, ഡോ. കെ.ആര്. രഞ്ജിത്, ഡോ. കെ. ശ്രുതി പണ്ഡിറ്റ്, ഡോ. എ. ദീപ, ഡോ. കൃഷ്ണകുമാര്‍, ഡോ. സി.എ. ജിഷ്ണു, ഡോ. എ.ആര്. ആര്യ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ഡോ. കെ. പ്രേംരാജ്- പ്രസിഡന്റ്, ഡോ. വി. മണി, ഡോ. ഫാത്തിമ യാസ്മിന് വൈസ് പ്രസിഡന്റുമാര്‍, ഡോ. എം.കെ. കൃഷ്ണകുമാര്‍ നമ്പ്യാര്‍- സെക്രട്ടറി, ഡോ. എ. ദീപ, ഡോ. അഖില്‍ മനോജ്- ജോയിന്റ് സെക്രട്ടറിമാര്‍, ഡോ. എം. ഗീതേന്ദു- ട്രഷറര്‍.