x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലാ​ഖ​യു​ടെ തി​രു​നാ​ൾ: കൂ​ടു​തു​റ​ക്ക​ൽ ഭ​ക്തി​സാ​ന്ദ്രം

വെബ് ഡെസ്ക്
Published: October 24, 2026 06:17 AM IST | Updated: October 24, 2026 06:17 AM IST

വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാളിന്‍റെ ഭാഗമായി ഒല്ലൂർ സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളിയിൽ നടന്ന കൂടുതുറക്കൽ ശുശ്രൂഷയിൽനിന്ന്.

ഒ​ല്ലൂ​ർ: അ​തി​സ​മ്പ​ന്ന​മാ​യ വി​ശ്വാ​സപാ​ര​മ്പ​ര്യ​ത്താ​ൽ ചി​ന്ന റോ​മാ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ വി​ശു​ദ്ധ റ​പ്പാ​യേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​നാ​ളി​ൽ പ​ങ്കു​കൊ​ണ്ട് അ​നു​ഗ്ര​ഹംനേ​ടാ​ൻ വി​ശ്വാ​സി​ക​ൾ ഒ​ഴു​കി​യെ​ത്തി. പ്ര​ധാ​ന അ​ൾ​ത്താ​ര​യി​ൽ​നി​ന്ന് പൊ​തു വ​ണ​ക്ക​ത്തി​നാ​യി മാ​ലാ​ഖ​യു​ടെ തി​രു​സ്വ​രൂ​പം വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ പു​റ​ത്തേ​ക്കെ​ടു​ത്ത് എ​ഴു​ന്ന​ള്ളി​ച്ച​തോ​ടെ ദേ​വാ​ല​യ​ത്തി​ൽ തി​ങ്ങി​നി​റ​ഞ്ഞ വി​ശ്വാ​സി​ക​ളു​ടെ ക​ണ്ഠ​ങ്ങ​ളി​ൽ​നി​ന്ന് "വി​ശു​ദ്ധ റ​പ്പാ​യേൽ മാ​ലാ​ഖേ, ഞ​ങ്ങ​ൾ​ക്കു​വേ​ണ്ടി അ​പേ​ക്ഷി​ക്ക​ണ​മേ' എ​ന്ന പ്രാ​ർ​ഥ​നാ​ജ​പ​ങ്ങ​ൾ ഉ​യ​ർ​ന്നു.

പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്കും കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ​യ്ക്കും പാ​ല​ക്കാ​ട് ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ, ഫാ. ​ജി​ജോ ത​റ​യി​ൽ, ഡീ​ക്ക​ൻ സേ​വി​യ​ർ മു​ല്ല​ശേ​രി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. രാ​ത്രി 10 വ​രെ നേ​ർ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ന്നു. രാ​ത്രി വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള വ​ള എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ പ​ള്ളി​യി​ലെ​ത്തി സ​മാ​പി​ച്ചു.

തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് മേ​രി​മാ​താ മേ​ജ​ർ സെ​മി​നാ​രി പ്ര​ഫ​സ​ർ ഫാ.​ഡോ. ആ​ന്‍റോ പാ​ണേ​ങ്ങാ​ട​ൻ മു​ഖ്യ‌​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മേ​രി​മാ​ത മേ​ജ​ർ സെ​മി​നാ​രി പ്ര​ഫ​സ​ർ ഫാ.​ഡോ. ജി​ബി​ൻ താ​ഴേ​ക്കാ​ട​ൻ സ​ന്ദേ​ശം ന​ൽ​കും. വൈ​കി​ട്ട് മൂ​ന്നി​നു ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്കുശേ​ഷം തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ക്കും.

Tags :

Recent News

Corehub Up