x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ണ​റ്റി​ല്‍​വീ​ണ വി​ദ്യാ​ര്‍​ഥി​യെ ഫ​യ​ര്‍​ഫോ​ഴ്‌​സ് ര​ക്ഷി​ച്ചു

വെബ് ഡെസ്ക്
Published: October 4, 2026 11:00 PM IST | Updated: October 4, 2026 11:00 PM IST

തൊ​ടു​പു​ഴ: ഫു​ട്‌​ബോ​ള്‍ ക​ളി​ക്കി​ടെ കി​ണ​റ്റി​ല്‍​വീ​ണ വി​ദ്യാ​ര്‍​ഥി​യെ തൊ​ടു​പു​ഴ അ​ഗ്‌​നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. തൊ​ടു​പു​ഴ ഇ​ട​വെ​ട്ടി പ​മ്പി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 11.30ന‌ാ​ണ് സം​ഭ​വം. ഇ​ട​വെ​ട്ടി മാ​ര്‍​ത്തോ​മ തോ​ട്ടു​ങ്ക​ല്‍ പീ​ടി​ക​യി​ല്‍ ഷി​യാ​സി​ന്‍റെ മ​ക​ന്‍ സി.​ആ​ര്‍. റി​സ്‌​വാ​ന്‍ (14) ആ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

ഗ്രൗ​ണ്ടി​ല്‍ കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം ഫു​ട്‌​ബോ​ള്‍ ക​ളി​ക്കു​ക​യാ​യി​രു​ന്നു റി​സ്‌​വാ​ന്‍. ഇ​തി​നി​ടെ ഗ്രൗ​ണ്ടി​നോ​ടു​ചേ​ര്‍​ന്ന് കാ​ടു​പി​ടി​ച്ചു​കി​ട​ന്ന ഭാ​ഗ​ത്തെ കി​ണ​റ്റി​ലേ​ക്ക് ബോ​ള്‍ വീ​ണു. പി​ന്നാ​ലെ ഓ​ടി​യെ​ത്തി​യ റി​സ്‌​വാ​ന്‍ സ്ഥ​ല പ​രി​ച​യ​ക്കു​റ​വു​കാ​ര​ണം കാ​ലു​തെ​ന്നി നാ​ല്‍​പ്പ​ത​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് തൊ​ടു​പു​ഴ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യെ​ത്തി റെ​സ്‌​ക്യു​നെ​റ്റ് ഉ​പ​യോ​ഗി​ച്ച് റി​സ്‌​വാ​നെ കി​ണ​റ്റി​ല്‍​നി​ന്ന് പു​റ​ത്തെ​ത്തി​ച്ചു. കി​ണ​റി​ല്‍ വെ​ള്ളം കു​റ​വാ​യി​രു​ന്ന​തി​നാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി.

കൈ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റ റി​സ്‌​വാ​നെ സേ​ന​യു​ടെ വാ​ഹ​ന​ത്തി​ല്‍​ത്ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ന്നും മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ടി.​കെ. ജ​യ​റാം, സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യു ഓ​ഫി​സ​ര്‍ ഡി. ​മ​നോ​ജ്കു​മാ​ര്‍, ഫ​യ​ര്‍ ഓ​ഫി​സ​ര്‍​മാ​ർ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up