സെന്റ് ജോൺ മരിയ വിയാനി
പുത്തൂർ: പുരോഹിതരുടെ വിശുദ്ധനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് തൃശൂർ അതിരൂപത പുത്തൂർ ഫൊറോന കൗൺസിലിന്റെ നേത്യത്വത്തിൽ മൂന്നാമത് പദയാത്ര ഇന്ന് നടക്കും. രാവിലെ പത്തിന് വിശുദ്ധ കുർബാനയ്ക്കു ശേഷം പുത്തൂർ ഫൊറോന പള്ളി അങ്കണത്തിൽ നിന്ന് പദയാത്ര ആരംഭിക്കും. മാർ ബോസ്കോ പുത്തൂർ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
പുത്തൂർ ഫൊറോന വികാരി ഫാ. ജോജു പനയ്ക്കൽ അധ്യക്ഷത വഹിക്കും. രാജൻ പല്ലൻ എംഎൽഎ, ഫാ. പ്രിൻസ് നായങ്കര തുടങ്ങിയവർ പങ്കെടുക്കും. വിശുദ്ധ ജോൺ മരിയ വിയാനിയുടെ നാമധേയത്തിലുള്ള തൃശൂർ രൂപതയിലെ ഏക ഇടവകയായ മാന്ദാമംഗലം സെന്റ് ജോൺ മരിയ വിയാനി പള്ളിയിലേക്കാണ് പദയാത്ര. പദയാത്ര ഉച്ചയ്ക്ക് 12ന് മാന്ദാമംഗലം പള്ളിയിൽ എത്തിച്ചേരും. പുത്തൂർ ഫൊറോന വികാരി ഫാ. ജോജു പനയ്ക്കൽ, മാന്ദാമംഗലം പള്ളി വികാരി ഫാ.സെബി വെളിയൻ, അഡ്വ.ഡേവീസ് കണ്ണൂക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകും.
Tags : Nattuvishesham DistrictNews DeepikaNews Church