x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ വി​വ​ര​ങ്ങ​ള്‍​ക്ക് പ്ര​ഫ​സ​ര്‍ ഫോ​ക്‌​സ് സോ​ഫ്റ്റ്‌​വേ​യ​ര്‍

വെബ് ഡെസ്ക്
Published: October 27, 2026 04:38 AM IST | Updated: October 27, 2026 04:38 AM IST

അ​ധ്യാ​പ​ക​ര്‍ ത​യ്യാ​റാ​ക്കി​യ പ്ര​ഫ​സ​ര്‍ ഫോ​ക്സ് സോ​ഫ്റ്റ്‌വേയ​ര്‍ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍ കെ.​എം. ആ​മി​നാ​ബീ​ഗം പ്ര​കാ​ശ​നം ചെ​യ്യു​ന്നു.

മ​ഞ്ചേ​രി: ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ മു​ഴു​വ​ന്‍ ത​ത്സ​മ​യം വി​ര​ല്‍​ത്തു​മ്പി​ല്‍ ല​ഭ്യ​മാ​ക്കാ​ന്‍ പ്ര​ഫ​സ​ര്‍ ഫോ​ക്‌​സ് എ​ന്ന പ്ര​ത്യേ​ക സോ​ഫ്റ്റ്‌​വേ​യ​റു​മാ​യി അ​ധ്യാ​പ​ക​ര്‍.

പ​ട്ട​ര്‍​കു​ളം എ​യു​പി സ്‌​കൂ​ളി​ലെ കെ.​എം. ബാ​സി​ല്‍, മ​മ്പാ​ട്ടു​മൂ​ല പി​എ​ച്ച്എ​സ്എ​സി​ലെ അ​ബ്ദു​ല്‍ ശ​രീ​ഫ്, സി. ​അ​മീ​ന്‍​ഷാ എ​ന്നീ അ​ധ്യാ​പ​ക​രാ​ണ് ആ​പ്പ് വി​ക​സി​പ്പി​ച്ച​ത്. സോ​ഫ്റ്റ്‌​വേ​യ​റി​ന്‍റെ പ്ര​കാ​ശ​നം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍ കെ.​എം. ആ​മി​നാ​ബീ​ഗം നി​ര്‍​വ​ഹി​ച്ചു. ക​ലോ​ത്സ​വ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു സാ​ങ്കേ​തി​ക സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തെ​ന്ന് അ​ധ്യാ​പ​ക​ര്‍ പ​റ​ഞ്ഞു.

മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് ഇ​തി​ന്‍റെ രൂ​പ​ക​ല്‍​പ്പ​ന. 25 വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ നി​ല​വി​ലെ വി​വ​ര​ങ്ങ​ളും ത​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ എ​പ്പോ​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും അ​റി​യാം. ഒ​രു വേ​ദി​യി​ല്‍ നി​ന്ന് അ​ടു​ത്ത വേ​ദി​യി​ലേ​ക്ക് വേ​ഗ​ത്തി​ലെ​ത്താ​ന്‍ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​രു​ടെ ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ ല​ഭി​ക്കും. സാ​ധ​ന​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടാ​ല്‍ ആ​പ്പ് വ​ഴി വി​വ​രം കൈ​മാ​റാം. ചോ​ദ്യ​ങ്ങ​ള്‍ വോ​യി​സ് മെ​സ്സേ​ജാ​യി ചോ​ദി​ക്കാ​നും വോ​യി​സി​ലൂ​ടെ​ത്ത​ന്നെ മ​റു​പ​ടി ല​ഭി​ക്കാ​നു​മു​ള്ള സൗ​ക​ര്യ​മു​ണ്ട്.

Tags :

Recent News

Corehub Up