x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പുകൾ മോ​ഷ്ടി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ


Published: April 17, 2026 01:12 AM IST | Updated: April 17, 2026 01:12 AM IST

ഗോ​കു​ൽ, സ​ന്ദീ​പ്, അ​നി​ൽ, കാ​ളി​മു​ത്തു.

ക​യ്പ​മം​ഗ​ലം: എ​ട​ത്തി​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ വാ​ട്ട​ർ അ​ഥോ​റി​റ്റി മെ​യി​ന്‍റ​ന​ൻ​സ് ജോ​ലി​ക​ൾ​ക്കാ​യി എ​ത്തി​ച്ച ഒ​ന്ന​ര​ല​ക്ഷം രൂ​പ​യോ​ളം വി​ല​മ​തി​ക്കു​ന്ന കാ​സ്റ്റ് അ​യേ​ൺ സ് ​പെ​ഷ​ൽ​സ് മോ​ഷ്ടി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി​ക​ളാ​യ ഈ​രാ​റ്റു​വീ​ട്ടി​ൽ ഗോ​കു​ൽ (36), ഭ​ഗ​വ​തി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ സ​ന്ദീ​പ് (41) എ​ന്നി​വ​രെ​യും മോ​ഷ​ണ​മു​ത​ലു​ക​ൾ വാ​ങ്ങി​യ ര​ണ്ട് ആ​ക്രി​ക്ക​ട ഉ​ട​മ​ക​ളാ​യ വ​ല​പ്പാ​ട് ക​ഴി​മ്പ്രം സ്വ​ദേ​ശി പു​തു​വീ​ട്ടി​ൽ അ​നി​ൽ (46), ത​മി​ഴ്നാ​ട് പൊ​ള്ളാ​ച്ചി സ്വ​ദേ​ശി കാ​ളി​മു​ത്തു (57) എ​ന്നി​വ​രെ യു​മാ​ണു ക​യ്പ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ഗോ​കു​ൽ, സ​ന്ദീ​പ് എ​ന്നി​വ​ർ ചേ​ർ​ന്ന് മോ​ഷ്ടി​ച്ച കാ​സ്റ്റ് അ​യ​ൺ സ്പെ​ഷ​ൽ​സ് അ​നി​ൽ, കാ​ളി​മു​ത്തു എ​ന്നി​വ​വ​രു​ടെ ആ​ക്രി​ക്ക​ട​ക​ളി​ലാ​ണു വി​റ്റി​രു​ന്ന​ത്. എ​ട​ത്തി​രു​ത്തി പ​ഞ്ചാ​യ ത്തി​ലെ വാ​ട്ട​ർ ലീ​ക്ക് മെ​യി​ന്‍റ​ന​ൻ​സ് ജോ​ലി​ക​ൾ​ക്കാ​യി എ​ത്തി​ച്ച 1,44,535 രൂ​പ വി​ല​വ​രു​ന്ന സാ​മ​ഗ്രി​ക​ളാ​ണ് പ്ര​തി​ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ ണ​ത്തി​ൽ ഈ ​ക​ട​ക​ളി​ൽ നി​ന്നും മോ​ഷ​ണ​മു​ത​ലു​ക​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

മോ​ഷ​ണം​പോ​യ സാ​ധ​ന​ങ്ങ​ളാ​ണെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ ഇ​വ വാ​ങ്ങി​യ​തി​നാ​ണ് അ​നി​ലി​നെ​യും കാ​ളി​മു​ത്തു​വി​നെ​യും പ്ര​തി​ചേ​ർ​ത്ത് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും ല​ഭി​ച്ച സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ശാ​സ്‌​ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. പ്ര​തി​ക​ൾ ചെ​ന്ത്രാ​പ്പി​ന്നി, പു​ളി​ഞ്ചോ​ട്, പാ​ല​പ്പെ​ട്ടി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ ആ​ക്രി​ക്ക​ട​ക​ളി​ൽ വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന മോ​ഷ​ണ​മു​ത​ലു​ക​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷം കോ​ട​തി​യി​ൽ പ്ര​തി​ക​ളെ ഹാ​ജ​രാ​ക്കി.

ക​യ്പ​മം​ഗ​ലം എ​സ്എ​ച്ച്ഒ ബി​ജി​ത്ത്, എ​സ്ഐ ഫാ​തി​ൽ റ​ഹ്‌​മാ​ൻ, ജി​എ​സ്‌​ഐ ജെ​യ്‌​സ​ൻ, ജി​എ​എ​സ്ഐ​മാ​രാ​യ ജോ​ബി, ര​മേ​ഷ്, ജി​എ​സ്‌​സി​പി​ഒ​മാ​രാ​യ സു​നി​ൽ​കു​മാ​ർ, ജോ​സ​ഫ്, സി​നോ​ജ്, റ​ഹിം, സി​പി​ഒ ശ​ര​ത്ത് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ‌​സം​ഘ​ത്തി​ൽ ഉ​ണ്ടായി​രു​ന്ന​ത്.

Tags : Four arrested nattuvishesham local news

Recent News

Corehub Up