ഫാ. ഡെയ്സണ്‍ വെട്ടിയാടന്‍
നിലമ്പൂര്‍: വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളില്‍ മികവുറ്റ സംഭാവനകള്‍ നല്കിയ ഫാ. ഡെയ്സണ്‍ വെട്ടിയാടന്‍ പൗരോഹിത്യത്തിന്റെ രജതജൂബിലി നിറവില്‍. പൗരോഹിത്യ രജത ജൂബിലി ആഘോഷങ്ങള്‍ ഇന്ന് നിലമ്പൂര്‍ ഡി പോള്‍ കോളജില്‍ നടക്കും.
2001 ഡിസംബര്‍ 30ന് മാര്‍ മാത്യു വാണിയക്കിഴക്കന് പിതാവില്‍ നിന്നാണ് അദ്ദേഹം പൗരോഹിത്യ സീകരണം നടത്തിയത്. തുടര്‍ന്ന് വിന്‍സെന്‍ഷന്‍ സഭയുടെയും വിവിധ പ്രേഷിത-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അമരക്കാരനായി ശ്രദ്ധേയമായ സേവനങ്ങള്‍ അനുഷ്ഠിച്ചു. ചൂണ്ടല്‍ ഡി പോള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫിനാന്‍സ് ഡയറക്ടര്‍, അങ്കമാലി ഡിസ്റ്റ് ഡി പോള്‍ കംപ്യൂട്ടര്‍ അക്കാദമി ഫിനാന്‍സ് ഡയറക്ടര്‍, വൈസ് പ്രിന്‍സിപ്പല്‍, പ്രിന്‍സിപ്പല്‍, ഡിവൈന്‍ ടിവിയുടെ ഫിനാന്‍സ് ഡയറക്ടര്‍, ടെക്നിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍, ഡി പോള്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് സെക്രട്ടറി, കൊച്ചിന് ഗിഫ്റ്റ് സ്ഥാപക ഡയറക്ടര്‍ എന്നീ നിലകളില്‍ അദ്ദേഹം മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചത്. നിലവില്‍ നിലമ്പൂര്‍ ഡിസാറ്റ് സ്ഥാപക ഡയറക്ടറായും പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിച്ചു വരികയാണ് ഫാ. ഡെയ്സണ്‍ വെട്ടിയാടന്‍.
രാവിലെ 6.30ന് കൃതജ്ഞതാ ബലി അര്‍പ്പിക്കും. തുടര്‍ന്ന് കോളജില്‍ നടക്കുന്ന അനുമോദന സമ്മേളനത്തില്‍ വിന്‍സെന്‍ഷ്യന്‍ സഭ മേരിമാതാ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാൾ ഫാ. അലക്സ് ചാലങ്ങാടി, കാലിക്കട്ട് സര്‍വകലാശാലാ സിന്‍ഡിക്കറ്റംഗം ടി.ജെ. മാര്ട്ടിന്, നിലമ്പൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും.
Tags : Silver Jubilee NattuVishesham DistrictNews