x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണം


Published: February 17, 2026 04:53 AM IST | Updated: February 17, 2026 04:53 AM IST

ഗാ​ന്ധി​ന​ഗ​ർ: ആ​ശ്ര​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ മാ​സ​വും ന​ട​ത്തി​വ​രു​ന്ന ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണ​വും ധ​ന​സ​ഹാ​യ​വും ഈ ​മാ​സം ആ​ശ്ര​യ​യും ജോ​സ​ഫ് തോ​മ​സ് ആ​ൻ​ഡ് ഫാ​മി​ലി ത​ണ്ട​ത്തും കെ.​സി. ബാ​ബു ആ​ൻ​ഡ് ഫാ​മി​ലി ജി​ബു വി​ല്ല മാ​വേ​ലി​ക്ക​ര​യും ചേ​ർ​ന്ന് 151 വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് ന​ൽ​കി. ആ​ശ്ര​യ​യു​ടെ സെ​ക്ര​ട്ട​റി ഫാ. ​ജോ​ൺ ഐ​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ കോ​ട്ട​യം ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ എം.​പി. സ​ന്തോ​ഷ് കു​മാ​ർ കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ, കാ​യി​ക വി​ഭാ​ഗം അ​ധ്യ​ക്ഷ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​സ്യൂ ആ​ൻ സ​ക്ക​റി​യ, കെ.​സി. ബാ​ബു, സി​സ്റ്റ​ർ ശ്ലോ​മോ, എം.​സി. ചെ​റി​യാ​ൻ, കോ​ശി മാ​ത്യു, ര​ഞ്ചു അ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham dialysis kit

Recent News

Corehub Up