തായന്നൂർ: മഹാത്മാ ജനശ്രീ സുസ്ഥിര വികസന മിഷൻ സർക്കാരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. മഹാത്മാ ജനശ്രീ ചെയർമാൻ ടി.ഒ. തോമസ് അധ്യക്ഷനായി.
പഞ്ചായത്തംഗം സജിത ശ്രീകുമാർ, മധുസൂദനൻ ബാലൂർ, തങ്കമണി, പി. വിജയൻ എന്നിവർ പ്രസംഗിച്ചു. മടിക്കൈ ഗവ. ആയുർവേദ ആശുപത്രിയിലെ ഡോ. ടി.തൃഷ്ണ, ഡോ. ടി.വി. അനഘ എന്നിവർ പരിശോധന നടത്തി. ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകി.
Tags : nattu vishesham Free medical camp held