x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ജ​ര​ത്നം പ​ല്ലാ​ട്ട് ബ്ര​ഹ്മ​ദ​ത്ത​ൻ ഇടിമിന്നലേറ്റ് ച​രി​ഞ്ഞു

വെബ് ഡെസ്ക്
Published: October 5, 2026 12:33 AM IST | Updated: October 5, 2026 12:33 AM IST

പ​ല്ലാ​ട്ട് ബ്ര​ഹ്മ​ദ​ത്ത​ൻ മി​ന്ന​ലേ​റ്റു ച​രി​ഞ്ഞതറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാർ.

ഈ​രാ​റ്റു​പേ​ട്ട: ഉ​ത്സ​വ​പ്പ​റ​മ്പു​ക​ളി​ലെ ത​ല​യെ​ടു​പ്പ് ഗ​ജ​ര​ത്‌​നം പ​ല്ലാ​ട്ട് ബ്ര​ഹ്മ​ദ​ത്ത​ൻ മി​ന്ന​ലേ​റ്റു ച​രി​ഞ്ഞു. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ആ​റോ​ടെ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ഇ​ടി​മി​ന്ന​ലേ​റ്റാ​ണ് ആ​ന ച​രി​ഞ്ഞ​ത്. ഉ​ട​മ​ക​ളി​ലൊ​രാ​ളാ​യ പാ​ലാ മേ​ല​മ്പാ​റ പ​ല്ലാ​ട്ട് അ​ഡ്വ. രാ​ജേ​ഷി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലാ​യി​രു​ന്നു സം​ഭ​വം. പ​ല്ലാ​ട്ട് കു​ടും​ബം വ​ക​യാ​ണ് ആ​ന. ഇ​ടി​മി​ന്ന​ലി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ 54 വ​യ​സു​ള്ള ആ​ന​യ്ക്ക് ഉ​ട​ൻ​ത​ന്നെ പ​രി​ച​ര​ണ​ങ്ങ​ൾ ന​ൽ​കി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

10 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള ആ​ന​യെ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന​താ​ണ്. കേ​ര​ള​ത്തി​ലെ പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ലെ ഉ​ത്സ​വ എ​ഴു​ന്ന​ള്ള​ത്തു​ക​ളി​ൽ ആ​ന​പ്രേ​മി​ക​ളു​ടെ ഹ​ര​മാ​യി​രു​ന്ന ബ്ര​ഹ്മ​ദ​ത്ത​നാ​ണ് തൃ​ശൂ​ർ പൂ​ര​ത്തി​ന് പാ​റ​മേ​ക്കാ​വ് ദേ​വി​യു​ടെ തി​ട​മ്പേ​റ്റി​യി​രു​ന്ന​ത്. 25 വ​ർ​ഷം പാ​പ്പാ​നാ​യി​രു​ന്ന കൂ​രോ​പ്പ​ട ളാ​ക്കാ​ട്ടൂ​ർ കു​ന്ന​ക്കാ​ട്ടി​ൽ ദാ​മോ​ദ​ര​ൻ നാ​യ​ർ (ഓ​മ​ന​ച്ചേ​ട്ട​ൻ) അ​ന്ത​രി​ച്ച​പ്പോ​ൾ അ​വി​ടെ കൊ​ണ്ടു​ചെ​ന്ന ആ​ന പാ​പ്പാ​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ൽ തു​മ്പി​ക്കൈ​കൊ​ണ്ട് തൊ​ട്ടു ന​മ​സ്ക​രി​ച്ച​ത് ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

കേ​ര​ള​ത്തി​ലെ പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ൽ, പ്ര​ത്യേ​കി​ച്ച് മ​ധ്യ​കേ​ര​ള​ത്തി​ൽ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത ആ​ന​യാ​യി​രു​ന്നു ബ്ര​ഹ്മ​ദ​ത്ത​ൻ. ഉ​ത്സ​വ​പ്പ​റ​മ്പു​ക​ളി​ലും എ​ഴു​ന്ന​ള്ളി​പ്പു​ക​ളി​ലും ഗാം​ഭീ​ര്യ​മാ​ർ​ന്ന ത​ല​പ്പൊ​ക്കം കൊ​ണ്ടും ശ്ര​ദ്ധേ​യ​നാ​യി​രു​ന്ന ബ്ര​ഹ്മ​ദ​ത്ത​ന്‍റെ വി​യോ​ഗം ആ​ന​പ്രേ​മി​ക​ളെ​യും നാ​ട്ടു​കാ​രെ​യും ഒ​രു​പോ​ലെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. വ​നം വ​കു​പ്പ് അ​ധി​കൃ​ത​രും വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രും സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up