x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഞ്ചാ​വ് കേ​സ് പ്ര​തി​ക​ൾ​ക്ക് ത​ട​വും പി​ഴ​യും ശി​ക്ഷ


Published: February 17, 2026 07:10 AM IST | Updated: February 17, 2026 07:10 AM IST

പെ​രു​മ്പാ​വൂ​ർ: ക​ഞ്ചാ​വ് കേ​സി​ൽ കോ​ട​തി കു​റ്റ​ക്കാ​ര​ണെ​ന്ന് ക​ണ്ടെ​ത്തി​യ പ്ര​തി​ക​ൾ​ക്ക് ത​ട​വും പി​ഴ​യും ശി​ക്ഷ. മ​ല​പ്പു​റം ഏ​റ​നാ​ട് കി​യു​പ​റ​മ്പ് വാ​ലി​ല​പ്പു​ഴ ക​ര​യി​ൽ പൂ​ല​ക​ണ്ടി​യി​ൽ ഫാ​സി​ൽ ബാ​ബു (31), മ​ല​പ്പു​റം ഏ​റ​നാ​ട് കി​യു​പ​റ​മ്പ് വാ​ലി​ല​പ്പു​ഴ ക​ര​യി​ൽ മു​ണ്ടം​പ​റ​മ്പി​ൽ റാ​സി​ക്ക് എ​ന്നി​വ​രെ​യാ​ണ് കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഫാ​സി​ൽ ബാ​ബു​വി​ന് മൂ​ന്ന് വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും, റാ​സി​ക്കി​ന് ര​ണ്ടു​വ​ർ​ഷം ത​ട​വും 15,000 രൂ​പ പി​ഴ​യു​മാ​ണ് എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജി വി.​പി.​എം. സു​രേ​ഷ് ബാ​ബു വി​ധി​ച്ചി​രി​ക്കു​ന്ന​ത്.

2019 ഏ​പ്രി​ൽ ഏ​ഴി​ന് 3.100 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പെ​രു​ന്വാ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍റി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് പ്ര​തി​ക​ളെ എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ജോ​ളി ജോ​ർ​ജ് കാ​ര​ക്കു​ന്നേ​ൽ ഹാ​ജ​രാ​യി

 

Tags : nattu vishesham Ganja case

Recent News

Corehub Up