x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ട​ക വീ​ട്ടി​ൽനി​ന്ന് ക​ഞ്ചാ​വ് പി​ടി​ച്ചു

വെബ്ഡെസ്ക്
Published: September 7, 2026 06:55 AM IST | Updated: September 7, 2026 06:55 AM IST

പ്രതീകാത്മക ചിത്രം

വാ​ഴ​ക്കു​ളം: കാ​വ​ന​യി​ലെ വാ​ട​ക വീ​ട്ടി​ൽ നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി . 49 ഗ്രാം ​ഉ​ണ​ങ്ങി​യ ക​ഞ്ചാ​വും 6010 രൂ​പ​യു​മാ​ണ് മൂ​വാ​റ്റു​പു​ഴ എ​ക്‌​സൈ​സ് സം​ഘം ഇ​ന്ന​ലെ വൈ​കു​ന്നേ​രം പി​ടി​ച്ചെ​ടു​ത്ത​ത്.

റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​എ​സ്.​അ​നി​ൽ കു​മാ​റി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് കാ​വ​ന ത​ട​ത്തി​ൽ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

ഇ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കാ​വ​ന മ​ല​യി​ൽ സ​ജീ​വ​ന്‍റെ മ​ക​ൻ എം.​എ​സ് അ​ഭി​രാ​ജി​ന്‍റെ കി​ട​പ്പു​മു​റി​യി​ൽ നി​ന്നാ​ണ് ഇ​വ ക​ണ്ടെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ ഫോ​ട്ടോ പ​തി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ഐ​ഡി കാ​ർ​ഡും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.നേ​ര​ത്തേ മ​റ്റൊ​രു മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള അ​ഭി​രാ​ജി​നെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഗ്രേ​ഡ് പി.​ജെ. ജ​യ​കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫിസ​ർ കെ.​കെ.​രാ​ജേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​മ​ൽ ടി. ​അ​ലോ​ഷ്യ​സ്, വി​നീ​ത് ശ​ശി, കെ.​കെ.​അ​ജി​ത്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ അ​നു​മോ​ൾ ദി​വാ​ക​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags : nattu vishesham Ganja seized rented house

Recent News

Corehub Up