ഗായത്രി സജീഷ്
പുതുപ്പള്ളി: ഗുരു-ശിഷ്യ ബന്ധം അവതരിപ്പിച്ചാണ് ഗായത്രി സജീഷ് മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയത്. തുടര്‍ച്ചയായി നാലാം തവണയാണ് ഗായത്രി മത്സരത്തിന് എത്തുന്നത്. ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഗായത്രി. ബിജു ആലുക്കലാണ് പരിശീലകന്.
ജാതി വിവേചനത്തിന്റെ പേരില്‍ ഒരു എംബിബിഎസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവമാണ് പ്രചോദനം. വാഴൂര്‍ വട്ടമലയാണ് ഗായത്രിയുടെ സ്വദേശം. അച്ഛന് സജീഷ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ബിഡിഒയാണ്. അമ്മ അമ്പിളി ആലപ്പുഴ എല്എംഎച്ച്എസ്എസിലെ അധ്യാപികയാണ്. സഹോദരി: നിവേദിത.
Tags :