ജര്‍മന്‍ കൊടിയും ഫുട്ബോളും ചേര്‍ന്ന ഡിസൈനില്‍ അഖിലിന്റെ തലമുടി വെട്ടിയപ്പോള്‍.
കുണ്ടറ: ലോകകപ്പ് ഫുബോള്‍ ആവേശത്തില്‍ തലയെ ഫുട്ബോളാക്കിയിരിക്കുകയാണ് കുണ്ടറ സ്വദേശി അഖില്‍. മാള്‍ട്ടയില്‍ ജോലിചെയ്യുന്ന അഖില്‍ സഹോദരിയുടെ വിവാഹത്തിനായി നാട്ടിലെത്തിയപ്പോഴാണ് തന്റെ തലമുടിയില്‍ ജര്‍മനിയുടെ കൊടി ഡിസൈന്‍ ചെയ്തത്.
കൂട്ടുകാര്‍ പലരും ചെയ്തതാണ് തന്റെ പ്രചോദനമെന്നും സഹോദരീ ഭര്‍ത്താവ് ജര്‍മനിയുടെ കട്ട ഫാനായതാണ് ജര്‍മനിയുടെ കൊടി ഡിസൈന്‍ ചെയ്യാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജര്‍മനി വഴി കറങ്ങിയശേഷം മാള്‍ട്ടയിലേക്ക് തിരിച്ചുപോകാനാണ് അഖിലിന്റെ തീരുമാനം. ഇക്കാര്യത്തില്‍ അമ്മയുടെ നല്ല സപ്പോര്‍ട്ടും അഖിലിനുണ്ട്.
കുണ്ടറ സിലോണ്‍ ബാര്ബേഴ്സിലെ കാര്‍ത്തിക് ജര്‍മന്‍ കൊടിയുടെ മാതൃകയില്‍ അഖിലിന്റെ തലമുടി വെട്ടിയത്.
Tags : Local News Nattuvishesham Kollam