പുഴക്കാട്ടിരി : ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ജൂജിറ്റ്സു നാഷണൽ ചാന്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച് സ്വർണ മെഡൽ നേടിയ കടുങ്ങപുരം വില്ലേജ് പടിയിലെ മുഹമ്മദ് ഷഹബാസിന് സ്വീകരണം നൽകി.
വാർഡ് മെംബർ പട്ടുകുത്ത് ബാബുവും മുസ്ലിം ലീഗ് വാർഡ് കമ്മിറ്റിയും ചേർന്നാണ് സ്വീകരണം നൽകിയത്. ഷഹബാസിന്റെ വിജയത്തിന് പിന്നിൽ പരിശീലകരായ ഐ.എസ്.കെ. മുഹമ്മദ് അലിയും താജുദീനും നിർണായക പങ്കുവഹിച്ചതായി ചടങ്ങിൽ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കടുങ്ങപുരം വാരിയത്തൊടി ഉണ്ണീൻകുട്ടിയുടെയും റസിയയുടെയും മകനാണ്.
Tags : nattu vishesham Gold medalist