x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പാ​ക്കേ​സി​ൽ ജ​യി​ൽമോ​ചി​ത​നാ​യ ഗു​ണ്ട വീ​ടു​ക​യ​റി ആ​ക്ര​മ​ണ കേ​സി​ൽ പി​ടി​യി​ൽ


Published: February 3, 2026 11:09 PM IST | Updated: February 3, 2026 11:09 PM IST

ഉധീഷ്

ആല​പ്പു​ഴ: കാ​പ്പാ​ക്കേ​സി​ൽ ജ​യി​ൽ മോ​ചി​ത​നാ​യ  കു​പ്ര​സി​ദ്ധ ഗു​ണ്ട വീ​ടു​ക​യ​റി ആ​ക്ര​മ​ണ കേ​സി​ൽ സൗ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ കൈ​ത​വ​ന വാ​ർ​ഡി​ൽ സ​നാ​ത​ന​പു​രം വീ​ട്ടി​ൽ  ഉ​ധീ​ഷ് (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.  ആല​പ്പു​ഴ: കാ​പ്പാ​ക്കേ​സി​ൽ ജ​യി​ൽ മോ​ചി​ത​നാ​യ  കു​പ്ര​സി​ദ്ധ ഗു​ണ്ട വീ​ടു​ക​യ​റി ആ​ക്ര​മ​ണ കേ​സി​ൽ സൗ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ കൈ​ത​വ​ന വാ​ർ​ഡി​ൽ സ​നാ​ത​ന​പു​രം വീ​ട്ടി​ൽ  ഉ​ധീ​ഷ് (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 

 പ​ഴ​വീ​ട് വാ​ർ​ഡി​ൽ തേ​ജ​സ് ന​ഗ​റി​ൽ പു​ത്ത​ൻത​റ​യി​ൽ ആ​കാ​ശ് പി. ​സു​നി​ലി​ന്‍റെ വീ​ട്ടി​ലാ​ണ് ഉ​ധീ​ഷ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഫെ​ബ്രു​വ​രി ര​ണ്ടി​നു രാ​വി​ലെ 10.40 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മു​ൻ​പ് സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു ഇ​രു​വ​രും. ആ ​സ​മ​യ​ത്ത് ഉ​ധീ​ഷി​ന്‍റെ കൈ​യിൽനി​ന്ന്  ആ​കാ​ശ് വാ​ങ്ങി​യ 3000 രൂ​പ ചോ​ദി​ച്ചാ​ണ് ഉ​ധി​ഷ് ആ​കാ​ശി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.  ആ​കാ​ശ് വീ​ട്ടി​ലി​ല്ലെ​ന്ന് ഭാ​ര്യ അ​റി​യി​ച്ച​പ്പോ​ൾ ക്ഷു​ഭി​ത​നാ​യി ആ​കാ​ശി​ന്‍റെ ഭാ​ര്യ​യെ അ​സ​ഭ്യം പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വീ​ടി​ന്‍റെ ജ​ന​ൽച്ചില്ലു​ക​ൾ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും വീ​ടി​ന​ക​ത്തു ക​യ​റി അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 5000 രൂ​പ എ​ടു​ക്കു​ക​യും ചെ​യ്തു.

മേ​ശ​പ്പു​റ​ത്തി​രു​ന്ന 12,500 രൂ​പ വി​ല​വ​രു​ന്ന ബ്ലൂ​ടു​ത്ത് സ്പീ​ക്ക​റു​മെ​ടു​ത്തു.  ഈ ​കാ​ര്യം ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ ആ​കാ​ശി​ന്‍റെയും അ​ച്ഛ​ന്‍റെയും കൈയും കാ​ലും വെ​ട്ടി​യെ​ടു​ത്ത് വീ​ണ്ടും ജ​യി​ലി​ൽ പോ​കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തേത്തുട​ർ​ന്ന് ആ​കാ​ശി​ന്‍റെ ഭാ​ര്യ ആ​കാ​ശി​നെ ഫോ​ണി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ഭ​ർ​ത്താ​വി​നൊ​പ്പം ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഓ വി.​ഡി. റ​ജി​രാ​ജി​ന് പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.  സം​ഭ​വ​ത്തി​നുശേ​ഷം മു​ങ്ങി ന​ട​ന്ന ഉ​ധീ​ഷ് ഇ​ന്ന് വീ​ട്ടി​ൽ വ​ന്ന​ത​റി​ഞ്ഞ​തു​ട​ർ​ന്ന് സൗ​ത്ത് പോ​ലീ​സ് ഉ​ധീ​ഷി​ന്‍റെ വീ​ടു​വ​ള​ഞ്ഞ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.  പ്ര​തി​യെ പി​ടി​കൂ​ടി​യ പോ​ലീ​സ് സം​ഘ​ത്തി​ൽ എ​സ്ഐ​മാ​രാ​യ ക​ണ്ണ​ൻ എ​സ്. നാ​യ​ർ, മോ​ഹ​ന​കു​മാ​ർ, സീ​നി​യ​ർ സി​പിമാ​രാ​യ വി​കാ​സ് ആ​ന്‍റണി, മ​ൺ​സൂ​ർ മു​ഹ​മ്മ​ദ്, ആ​ർ. ശ്യാം, ​മു​ഹ​മ്മ​ദ് ഹു​സൈ​ൻ, വി​ഷ്ണു​കു​മാ​ർ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.   

Tags : Kappa case nattuvishesham local news

Recent News

Corehub Up