x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​മാ​ലി ഡി​സ്റ്റി​ൽ ബി​രു​ദദാ​ന​വും യാ​ത്ര​യ​യ​പ്പും

വെബ് ഡെസ്ക്
Published: July 27, 2026 02:38 AM IST | Updated: July 27, 2026 02:38 AM IST

അ​ങ്ക​മാ​ലി ഡി​സ്റ്റി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​ഘ​ടി​പ്പി​ച്ച ബി​രു​ദ ദാ​ന​വും യാ​ത്ര​യ​യ​പ്പും മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ങ്ക​മാ​ലി: ഡി ​പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ (ഡി​സ്റ്റ്) 2023-26 ബി​രു​ദ ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബി​രു​ദ ദാ​ന​വും യാ​ത്ര​യ​യ​പ്പും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു.അ​ക്കാ​ദ​മി​ക് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡി ​പോ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​ജി സ​ർ​വ​ക​ലാ​ശാ​ലാ റാ​ങ്ക് ജേ​താ​ക്ക​ൾ​ക്കു​ള്ള ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും കോ​ള​ജ് മാ​ഗ​സി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മ​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ഡി​സ്റ്റ് പ്രി​ൻ​സി​പ്പ​ൽ ഫാ. ഡോ. ​ജോ​ൺ മം​ഗ​ല​ത്ത് വി​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത മ​ന്ത്രി​ക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു മാ​ളി​യേ​ക്ക​ൽ വി​സി ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു. സ്കൂ​ൾ ഓ​ഫ് കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​നോ​ഷ് പോ​ൾ സ്വാ​ഗ​ത​വും സ്കൂ​ൾ ഓ​ഫ് മീ​ഡി​യ വി​ഭാ​ഗം മേ​ധാ​വി അ​രു​ൺ ജോ​ൺ മ​ണി ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews DIET

Recent News

Corehub Up