x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ന്നു

വെബ് ഡെസ്ക്
Published: September 21, 2026 02:41 AM IST | Updated: September 21, 2026 02:41 AM IST

ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ പൊ​തു​ന​ന്മ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ന​ട​പ്പാ​ക്കി​യ നൈ​പു​ണ്യ വി​ക​സ​ന പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് മ

പ​റ​വൂ​ർ: ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ പൊ​തു​ന​ന്മ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ന​ട​പ്പാ​ക്കി​യ നൈ​പു​ണ്യ വി​ക​സ​ന പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ന്നു. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡ​ൽ​ഹി ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ബി​സി​ന​സ് മേ​ധാ​വി കെ. ​ജോ​ൺ പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​യി. ഹൈ​ബി ഈ​ഡ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള നൈ​പു​ണ്യ വി​ക​സ​ന കൗ​ൺ​സി​ൽ, കൊ​ത്തൊ​ലെ​ൻ​ഗോ വൊ​ക്കേ​ഷ​ണ​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​പ്പാ​ക്കി​യ​ത്.

സം​സാ​ര ശ്ര​വ​ണ വൈ​ക​ല്യ​മു​ള്ള​വ​രും ബൗ​ദ്ധി​ക വൈ​ക​ല്യ​മു​ള്ള​വ​രു​മാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഫു​ഡ് ആ​ൻ​ഡ് ബി​വ​റേ​ജ് സ​ർ​വീ​സ് അ​സി​സ്റ്റ​ന്‍റ്, ഹോ​സ്പി​റ്റാ​ലി​റ്റി അ​സോ​സി​യേ​റ്റ് എ​ന്നീ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി.

പ​റ​വൂ​ർ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ ര​മേ​ഷ് ഡി. ​കു​റു​പ്പ്, സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി ക​മ്മീ​ഷ​ണ​ർ ഡോ. ​പി.​ടി. ബാ​ബു​രാ​ജ്, ഐ​ഒ​സി ഹ്യൂ​മ​ൻ റി​സോ​ഴ്സ് വി​ഭാ​ഗം ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ടി.​വി. ശി​വ​ൻ, കേ​ര​ള ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ഗീ​തി​ക വ​ർ​മ്മ, ഫാ. ​ഡോ. ഷോ​ണി മാ​ത്യു പെ​രു​മ്പ​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up