ചേർത്തല മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥി കൂട്ടായ്മയുടെ ഉദ്ഘാടനവും പൂർവവിദ്യാർഥീ മഹാസംഗമവും മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം
ചേർത്തല: മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മ ഒഎസ് എ യുടെ ഉദ്ഘാടനവും പൂർവവിദ്യാർഥി മഹാസംഗവും മന്ത്രി ഇ.വി. അബ്ദുൾ ഗഫൂർ നിര്‍വഹിച്ചു.
വിദ്യാലയങ്ങളുമായുള്ള വിദ്യാർഥികളുടെ ആത്മബന്ധം എക്കാലത്തും നിലനിൽക്കേണ്ടതാണെന്നും സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് ഒത്തുകൂടാനും പഴയകാലം ഓർമിക്കാനും അന്നത്തെ അനുഭവങ്ങൾ പുതിയ തലമുറയുമായി പങ്കുവയ്ക്കാനും ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുന്നുമെന്നും മന്ത്രി പറഞ്ഞു.
ജിതിൻ ജോൺ വാളമ്മകാട് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോഷി വേഴപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ അഥീന രാജു, സുനീഷ് വാരനാട്, ഡോ. പത്മനാഭ ഷേണായി, ജോയി സെബാസ്റ്റ്യൻ, ലിസ കുര്യൻ, എം. മിനി, ജോഷി വർഗീസ്, സെബാസ്റ്റ്യൻ ചാക്കോ, സി.ഡി. ശങ്കർ എന്നിവർ പ്രസംഗിച്ചു.
Tags : Grand Alumni Reunion Nattuvishesham DistrictNews