ധ്യാന്‍ ശങ്കറിന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നല്കിയ സ്വീകരണം.
കോഴിക്കോട്: ചൈനയില്‍ നടന്ന ലോക ടംബ്ലിംഗ് ജിംനാസ്റ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കൊച്ചുപ്രതിഭ ധ്യാന്‍ ശങ്കറിന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നാടിന്റെ ഉജ്വല സ്വീകരണം. കോഴിക്കോട് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് നിഖില്‍ ഹാരാര്‍പ്പണം നടത്തി.
കോഴിക്കോട് ജിംനാസ്റ്റിക്സ് അസോസിയേഷന് പ്രസിഡന്റ് ജീഷ് വെണ്‍മാരത്ത്, സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. റോയ് ജോണ്‍, ഒ. രാജഗോപാല്‍, ജില്ലാ ജിംനാസ്റ്റിക്സ് അസോസിയേഷന് സെക്രട്ടറി കൂടിയായ മുഖ്യ പരിശീലകന് ജംഷീര്‍, ഇംതിയാസ് എന്നിവര്‍ പങ്കെടുത്തു.