x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"പൊ​തു ഇ​ടം ശു​ചി​ത്വ​മു​ള്ളയി​ടം' പ​ദ്ധ​തി​യു​മാ​യി ഗ്രീ​ന്‍​വാ​ലി ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി


Published: May 14, 2026 06:12 AM IST | Updated: May 14, 2026 06:12 AM IST

ചെ​റു​തോ​ണി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ന്‍​വാ​ലി ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ പ​തി​നാ​ലു പ​ഞ്ചാ​യ​ത്തു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പൊ​തു ഇ​ട​ങ്ങ​ളെ ശു​ചി​ത്വ​മു​ള്ള​യി​ട​ങ്ങ​ളാ​ക്കും. അ​ങ്ക​ണ​വാ​ടി​ക​ള്‍, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, ഹോ​മി​യോ ആ​ശു​പ​ത്രി​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, കാ​ത്തി​രു​പ്പു​കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ വി​വി​ധ പൊ​തു ഇ​ട​ങ്ങ​ള്‍ ശു​ചി​ത്വ പൂ​ര്‍​ണ​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

വൃ​ത്തി​യും വെ​ടി​പ്പു​മു​ള്ള ഇ​ട​ങ്ങ​ള്‍ സ​മൂ​ഹ​ന​ന്മ​യ്ക്ക് എ​ന്ന ക​രു​ത​ലോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ നാ​ര​ക​ക്കാ​നം ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി​യു​ടെ പ​രി​സ​രം വൃ​ത്തി​യാ​ക്കി പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സൂ​സ​മ്മ തോ​മ​സ്, മി​നി ജോ​ണി, നാ​ര​ക​ക്കാ​നം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ മേ​ലേ​ട്ട്, ജി​ഡി​എ​സ് ഹ​രി​ത​വേ​ദി പ്ര​സി​ഡ​ന്‍റ് സി​ബി മാ​ത്യു, സെ​ക്ര​ട്ട​റി ബി​ജു അ​ഗ​സ്റ്റി​ന്‍, നാ​ര​ക​ക്കാ​നം ഹോ​മി​യോ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍, ജി​ഡി​എ​സ് അ​നി​മേ​റ്റ​ര്‍ മി​നി ജോ​ണി, സ്വാ​ശ്ര​യ​സം​ഘ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. വ​രും ദി​വ​സങ്ങ​ളി​ല്‍ മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണ​ത്തോ​ടോ​പ്പം ജി​ഡി​എ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​മെ​ന്ന് ഗ്രീ​ന്‍​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​സു​ജി​ത്ത് കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ല്‍ അ​റി​യി​ച്ചു.

Tags : nattu vishesham Green Valley Development Society

Recent News

Corehub Up