x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴയിൽ ചെ​റു​പു​ഴ​യി​ൽ വ്യാ​പ​ക നാ​ശം


Published: June 4, 2026 08:01 AM IST | Updated: June 4, 2026 08:01 AM IST

ചെ​റു​പു​ഴ: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും ഇ​ടി​മി​ന്ന​ലി​ലും ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം. കെ​ട്ടു​ക​ളും മ​തി​ലു​ക​ളും ഇ​ടി​ഞ്ഞു​വീ​ണു. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളും ത​ക​ർ​ന്നു. താ​ത്ക്കാ​ലി​ക പാ​ലം ഒ​ഴു​കി​പ്പോ​യി.

തി​രു​മേ​നി കോ​ക്ക​ട​വി​ലെ ഇ​ട​ത്തു​ണ്ടി​യി​ൽ പ്രി​ൻ​സി​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്ന ചെ​ങ്ക​ൽ​കെ​ട്ട് ത​ക​ർ​ന്നു വീ​ണു. വീ​ടി​ന്‍റെ പി​ന്നി​ലും വ​ശ​ങ്ങ​ളി​ലു​മു​ള്ള കെ​ട്ടാ​ണ് ത​ക​ർ​ന്ന​ത്. പൈ​പ്പു​ക​ളും ന​ശി​ച്ചു. പു​തി​യി​ട​ത്ത് മ​ണി​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന കി​ണ​ർ ഇ​ടി​ഞ്ഞു. പോ​ഴി​മ​ണ്ണി​ൽ ജ​യിം​സ്, പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​നീ​ഷ്, കൊ​യി​ലാ​ണ്ടി ബെ​ന്നി എ​ന്നി​വ​രു​ടെ ക​ൽ​ക്കെ​ട്ടു​ക​ൾ ത​ക​ർ​ന്നു. വ​യ​ലു​ങ്ക​ൽ സോ​ജ​ന്‍റെ വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ ഇ​ടി​മി​ന്ന​ലി​ൽ ന​ശി​ച്ചു. കോ​ക്ക​ട​വ്-​കൂ​ലേ​രി കോ​ൺ​ക്രീ​റ്റ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളും ഇ​ടി​ഞ്ഞു.

കാ​ല​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ​യു​ണ്ടാ​യ ക​ന​ത്ത നാ​ശ​ന​ഷ്ടം മ​ല​യോ​ര​ത്ത് ആ​ശ​ങ്ക പ​ട​ർ​ത്തി. തി​രു​മേ​നി തോ​ട്ടി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ മു​ള​പ്ര​യി​ലെ താ​ത്കാ​ലി​ക മു​ള പാ​ലം ഒ​ലി​ച്ചു​പോ​യി. ഇ​തോ​ടെ പാ​റോ​ത്തും​നീ​ർ ഭാ​ഗ​ത്തേ​ക്ക് യാ​ത്രാ​മാ​ർ​ഗ​മി​ല്ലാ​താ​യി. മു​ള​പ്ര - പാ​റോ​ത്തും​നീ​ർ റോ​ഡി​ൽ ഇ​വി​ടെ പു​തി​യ കോ​ൺ​ക്രീ​റ്റ് പാ​ലം പ​ണി​തു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഇ​വി​ടെ മ​ര​ങ്ങ​ളും ച​പ്പു​ച​വ​റു​ക​ളും അ​ടി​ഞ്ഞു​കൂ​ടി​യ​ത് നാ​ട്ടു​കാ​ർ നീ​ക്കം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​വി. വി​ജ​യ​ൻ, അ​നീ​ഷ് ആ​ന്‍റ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​ഡി. പ്ര​വീ​ൺ എ​ന്നി​വ​ർ സ്ഥലം സ​ന്ദ​ർ​ശി​ച്ചു.

Tags : nattu vishesham Heavy rain causes widespread

Recent News

Corehub Up