x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ട് വ​ള​ഞ്ഞ് കാ​ട്ടാ​ന​ക്കൂ​ട്ടം; പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ നാ​ട്ടു​കാ​ർ

വെബ് ഡെസ്ക്
Published: November 4, 2026 11:01 PM IST | Updated: November 4, 2026 11:01 PM IST

ക​ഴി​ഞ്ഞ ദി​വ​സം ക​ന്നി​മ​ല എ​സ്റ്റേ​റ്റി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്തി​യ കാ​ട്ടാ​ന.

മൂ​ന്നാ​ർ: കാ​ട്ടാ​ന​ക്കൂ​ട്ടം നാ​ട്ടി​ലെ​ത്തു​ന്ന​തു പ​തി​വാ​യ​തോ​ടെ നാ​ട്ടു​കാ​രെ​യും സ​ഞ്ചാ​രി​ക​ളെ​യും ഒ​രു​പോ​ലെ ഭീ​തി​യി​ലാ​ഴ്ത്തു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി കാ​ട്ടാ​ന​ക്കൂ​ട്ടം മൂ​ന്നാ​ർ ടൗ​ണി​നോ​ടു​ചേ​ർ​ന്ന സ്ഥ​ല​ങ്ങ​ൾ മു​ത​ൽ തൊ​ഴി​ലാ​ളി​ക​ൾ അ​ധി​വ​സി​ക്കു​ന്ന എ​സ്റ്റേ​റ്റ് മേ​ഖ​ല​ക​ൾ വ​രെ കൈ​യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്.

ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ എ​ത്തു​ന്ന ഒ​റ്റ​യാ​ന്‍റെ​യും കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ​യും സാ​ന്നി​ധ്യം​മൂ​ലം ജ​ന​ങ്ങ​ൾ​ക്കു സ​മാ​ധാ​ന​ത്തോ​ടെ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ എ​ത്തു​ന്ന കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട ആ​ർ​ആ​ർ​ടി സം​ഘ​ത്തി​നും ആ​ന​ക​ളു​ടെ മു​മ്പി​ൽ കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യാ​നാ​കു​ന്നി​ല്ല.

മു​മ്പ് ഒ​റ്റ​തി​രി​ഞ്ഞ് എ​ത്തു​ന്ന കാ​ട്ടാ​ന​ക​ളാ​ണു ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ അ​ത​ല്ല സ്ഥി​തി. ആ​ന​ക​ൾ കൂ​ട്ട​മാ​യി എ​ത്തു​ന്ന​തും ഒ​രേ സ​മ​യ​ത്ത് പ​ല ഇ​ട​ങ്ങ​ളി​ലാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തും സം​ഘ​ത്തെ വ​ല​യ്ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ആ​ന​യെ നി​രീ​ക്ഷി​ക്കാ​ൻ എ​ത്തി​യ ആ​ർ​ആ​ർ​ടി സം​ഘം കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ മു​മ്പി​ൽ​നി​ന്ന് പി​ന്തി​രി​ഞ്ഞ് ഓ​ടേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി. പ​ഴ​യ മൂ​ന്നാ​ർ, സെ​വ​ൻ​മ​ല, ല​ക്ഷ്മി, സൈ​ല​ന്‍റ്‌​വാ​ലി, കു​ട്ടി​യാ​ർ​വാ​ലി, ക​ന്നി​മ​ല, ചെ​ണ്ടു​വ​ര, കു​ണ്ട​ള എ​ന്നീ എ​സ്റ്റേ​റ്റു​ക​ളി​ലാ​ണ് കാ​ട്ടാ​ന​ക​ൾ നി​ര​ന്ത​ര​മാ​യി എ​ത്തു​ന്ന​ത്. സ​മീ​പ​കാ​ല​ത്താ​യി ആ​ന​ക​ൾ സ്ഥി​ര​മാ​യി എ​ത്തു​ന്ന പ​ഴ​യ മൂ​ന്നാ​ർ ടൗ​ണി​ൽ​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ മാ​ത്ര​മാ​ണ്.

പ​ട​യ​പ്പ​യും വി​രി​ക്കൊ​മ്പ​നു​മാ​ണ് നാ​ടി​നെ വി​റ​പ്പി​ക്കു​ന്ന ഒ​റ്റ​യാ​ന​ക​ൾ. പ​ക​ൽ സ​മ​യ​ത്തു പോ​ലും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ക​ടു​ത്ത ഭീ​ഷ​ണി​യാ​ണ് നേ​രി​ടു​ന്ന​ത്.

കാ​ട്ടാ​ന​ക​ളെ ഉ​ൾ​വ​ന​ത്തി​ലേ​ക്കു തു​ര​ത്തി ത​ങ്ങ​ളു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Tags :

Recent News

Corehub Up