x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശ​ങ്കയൊഴിയാതെ മലയോരം

വെബ് ഡെസ്ക്
Published: September 13, 2026 12:27 AM IST | Updated: September 13, 2026 12:27 AM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​മെ​ന്ന പേ​രി​ല്‍ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​ക​ള്‍ (ഇ​എ​സ്എ) സം​ബ​ന്ധി​ച്ചു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വീ​ണ്ടും പു​റ​പ്പെടു​വി​ച്ച ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ ആ​ശ​ങ്ക ഒ​ഴി​യു​ന്നി​ല്ല. ക​ഴി​ഞ്ഞ 12 വ​ര്‍​ഷ​ത്തി​നി​ടെ ഏ​ഴാ​മ​ത്തെ വി​ജ്ഞാ​പ​ന​മാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ജ​ന​വാ​സ മേ​ഖ​ല​ക​ള്‍ ഒ​ഴി​വാ​ക്ക​പ്പെ​ട​ണ​മെ​ന്ന ്ഓ​രോ ഘ​ട്ട​ത്തി​ലും നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യെ​ങ്കി​ലും ഇ​തു പ​രി​ഗ​ണി​ക്കാ​തെ​ ഓ​രോ ​ത​വ​ണ​യും വി​ജ്ഞാ​പ​നം വ​രു​ന്ന​താ​ണ് ജ​ന​ങ്ങ​ളി​ല്‍ ആ​ശ​ങ്ക​യ്ക്കു കാ​ര​ണ​മാ​കു​ന്ന​ത്.

ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത് ജി​ല്ല​യി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ കൊ​ല്ല​മു​ള, പെ​രു​നാ​ട്, സീ​ത​ത്തോ​ട്, ചി​റ്റാ​ര്‍, വ​ട​ശേ​രി​ക്ക​ര, ത​ണ്ണി​ത്തോ​ട്, അ​രു​വാ​പ്പു​ലം വി​ല്ലേ​ജു​ക​ളാ​ണ്. ജ​ന​ങ്ങ​ള്‍ ഏ​റ്റ​വുമ​ധി​കം തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണി​വ. പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഈ ​വി​ല്ലേ​ജു​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ജ​ന​ജീ​വി​ത​ത്തെ​യും കൃ​ഷി ഉ​ള്‍​പ്പെ​ടെ​യു​ള്ള ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും..

പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച മാ​ധ​വ് ഗാ​ഡ്ഗി​ല്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ച്ച് പു​തി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​യോ​ഗി​ച്ച ഡോ. ​ഉ​മ്മ​ന്‍ വി. ​ഉ​മ്മ​ന്‍ ക​മ്മി​റ്റി സ​മ​ര്‍​പ്പി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി ക​ര​ട് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

2024ലെ ​ക​ര​ട് വി​ജ്ഞാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന് ഫീ​ല്‍​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​സ്ഥാ​ന​ത്തെ 98 വി​ല്ലേ​ജു​ക​ളി​ലാ​യി 8656.46 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ ഇഎ​സ്ഐ ഉ​ള്‍​പ്പെ​ട്ടി​രു​ന്ന​ത് പു​തി​യ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ 131 വി​ല്ലേ​ജു​ക​ളി​ലെ 9993.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യതാണ് ജി​ല്ല​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​ക​ള്‍ ഉ​ള്‍​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് പ​റ​യു​ന്നു.

കാ​ര്‍​ഷി​കമേ​ഖ​ല​യ്ക്കും ആ​ശ​ങ്ക

പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​ക​ളി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വ​രു​മെ​ന്ന​തി​നാ​ല്‍ ഭൂ​മി ഇ​ള​ക്കി​യു​ള്ള കൃ​ഷി​പോ​ലും വി​ല​ക്ക​പ്പെ​ടും. നി​ല​വി​ല്‍ കാ​ട്ടു​മൃ​ഗശ​ല്യം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഇ​വ​യി​ലേ​റെ​യും. മൃ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ച്ചു​ള്ള കൃ​ഷിരീ​തി​ക​ളാ​ണ് പ​ല​രും അ​വ​ലം​ബി​ക്കു​ന്ന​ത്. ക​ര്‍​ഷ​ക​രു​ടെ ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട്ടു​വ​ള​ര്‍​ത്തി​യി​ട്ടു​ള്ള മ​ര​ങ്ങ​ള്‍ മു​റി​ക്കു​ന്ന​തി​നുപോ​ലും നി​ല​വി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ്. പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പ​നം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഭൂ​മി കൈ​മാ​റ്റം ചെ​യ്യാ​നുമാ​കി​ല്ല. പ​ട്ടയംപോ​ലും ല​ഭി​ക്കാ​ത്ത ഭൂ​പ്ര​ദേ​ശ​ങ്ങ​ളും ഈ ​വി​ല്ലേ​ജു​ക​ളി​ലു​ണ്ട്.

ത​ണ്ണി​ത്തോ​ട്ടി​ല്‍ സ​ര്‍​വ​​ക​ക്ഷിയോ​ഗം

കോ​ന്നി: പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥിി​തി​ലോ​ല മേ​ഖ​ല സം​ബ​ന്ധി​ച്ച കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഏ​ഴാ​മ​തു വി​ജ്ഞാ​പ​ന​ത്തി​ലും ത​ണ്ണി​ത്തോ​ട് വി​ല്ലേ​ജ് ഉ​ള്‍​പ്പെ​ട്ട​തി​നാ​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍​ ആ​ശ​ങ്ക​യി​ല്‍. കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്താ​നാ​യി ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള​നു​സ​രി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാൻ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ര്‍​വ​ക​ക്ഷിയോ​ഗം ചേ​ര്‍​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ല്ലി ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ ടി.​കെ.​ സാ​ജു, ജ​ന​കീ​യ ക​ര്‍​ഷ​കസ​മി​തി ചെ​യ​ര്‍​മാ​ന്‍ ജോ​ണ്‍ മാ​ത്യു ച​ക്കി​ട്ട​യി​ല്‍ എ​ന്നി​വ​ര്‍ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി ചി​റ്റ​രു​വി​ക്ക​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം.​വി. അ​മ്പി​ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​സി.​ ശ്രീ​കു​മാ​ര്‍, പ്രി​യ എ​സ്.​ത​മ്പി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, വി​വി​ധ രാ​ഷ്്‌ട്രീയപാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, വൈ​ദി​ക​ര്‍, സ​മു​ദാ​യ നേ​താ​ക്ക​ള്‍, ക​ര്‍​ഷ​ക പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ജ​ന​വാ​സ മേ​ഖ​ല​ക​ള്‍ ഒഴി​വാ​ക്ക​ണം: എം​സി​എ

മൈ​ല​പ്ര: ജ​ന​വാ​സഗ്രാ​മ​ങ്ങ​ളും കൃ​ഷി​ഭൂ​മി​ക​ളും ഇ​എ​സ്‌​എയു​ടെ പ​രി​ധി​യി​ല്‍നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍നി​ന്ന് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ റാ​ന്നി - പെ​രു​നാ​ട് വൈ​ദി​കജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗം ജി​ല്ലാ വി​കാ​രി ജോ​സ് ക​ള​വി​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ ​വ​ര്‍​ഗീ​സ് ചാ​മ​ക്കാ​ല, ജോ​സ്് മാ​ത്യു, സു​ജ ബാ​ബു, റോ​സ് ജോ​ണ്‍, ജോ​ര്‍​ജ് യോ​ഹ​ന്നാ​ന്‍, ഏ​ബ്ര​ഹാം പു​റ​ത്തൂ​ട്ട്, തോ​മ​സ് ഏ​ബ്ര​ഹാം, സ​ജി അ​ല​ക്‌​സാ​ണ്ട​ര്‍, ഡോ.​വി. സി ​ചെ​റി​യാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Highland regions

Recent News

Corehub Up