x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ല​മ്പൂ​രി​ല്‍ ഇ​ന്ന് മ​ല​യോ​ര ഹ​ര്‍​ത്താ​ല്‍

വെബ്ഡെസ്ക്
Published: November 18, 2026 10:34 PM IST | Updated: November 18, 2026 10:34 PM IST

ഹ​ർ​ത്താ​ലി​ന് മു​ന്നോ​ടി​യാ​യി നി​ല​മ്പൂ​ർ ടൗ​ണി​ൽ ന​ട​ത്തി​യ പ്ര​ക​ട​നം.

നി​ല​മ്പൂ​ര്‍: ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ നി​ല​മ്പൂ​ര്‍ താ​ലൂ​ക്കി​ലെ 11 വി​ല്ലേ​ജു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചും ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും മ​ല​യോ​ര സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ല​മ്പൂ​രി​ല്‍ ഇ​ന്ന് മ​ല​യോ​ര ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ക്കും.
രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ച് വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍. ക​ട​ക​ള്‍ അ​ട​ച്ചും ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​വെ​ച്ചും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ അ​ഭ്യ​ര്‍​ഥി​ച്ചു.
നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ, ക​രു​വാ​ര​കു​ണ്ട്, എ​ട​ക്ക​ര, വ​ഴി​ക്ക​ട​വ്, പോ​ത്തു​ക​ല്ല്, ചു​ങ്ക​ത്ത​റ, ചാ​ലി​യാ​ര്‍, മൂ​ത്തേ​ടം, ചോ​ക്കാ​ട്, അ​മ​ര​മ്പ​ലം, ക​രു​ളാ​യി, കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഹ​ര്‍​ത്താ​ല്‍.

ഹ​ര്‍​ത്താ​ലി​ന് മു​ന്നോ​ടി​യാ​യി നി​ല​മ്പൂ​രി​ല്‍ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. സി​പി​എം നി​ല​മ്പൂ​ര്‍ ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റ് സ്‌​ക​റി​യാ ക്‌​നാ​ത്തോ​പ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സി​പി​എം ഏ​രി​യാ സെ​ന്‍റ​ര്‍ അം​ഗം ക​ക്കാ​ട​ന്‍ റ​ഹീം, ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി വെ​ട്ടു​മ്മ​ല്‍ ശ്രീ​ധ​ര​ന്‍, പി.​വി. ഇ​സ്മാ​യി​ല്‍, പ​ട​വെ​ട്ടി ബാ​ല​കൃ​ഷ്ണ​ന്‍, ടി. ​ഹ​രി​ദാ​സ​ന്‍, സം​ഗീ​ത് കോ​വി​ല​ക​ത്തു​മു​റി, ദീ​പ​ക് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
ഹ​ര്‍​ത്താ​ലി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം; വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പ്ര​ക​ട​നം
എ​ട​ക്ക​ര: മ​ല​യോ​ര സം​ര​ക്ഷ​ണ സ​മി​തി ആ​ഹ്വാ​നം ചെ​യ്ത മ​ല​യോ​ര ഹ​ര്‍​ത്താ​ലി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് നാ​ടെ​ങ്ങും പ്ര​ക​ട​ന​ങ്ങ​ള്‍ .
മൂ​ത്തേ​ടം കാ​ര​പ്പു​റം അ​ങ്ങാ​ടി​യി​ല്‍ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ല്‍ മ​ല​യോ​ര സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ വി.​കെ. ഷാ​ന​വാ​സ്, പ​നോ​ല​ന്‍ ബ​ഷീ​ര്‍, പി. ​രാ​യി​ന്‍, ജെ.​എം. ഷെ​ബീ​ബ്, എ​ന്‍.​പി. മ​ജീ​ദ്, വി.​വൈ. ജം​ഷീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പോ​ത്തു​ക​ല്ല് അ​ങ്ങാ​ടി​യി​ല്‍ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ല്‍ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ മു​സ്ത​ഫ പാ​ക്ക​ട, എ. ​അ​ന​സ്, പി.​വി. രാ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​

വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത​ങ്ങാ​ടി​യി​ല്‍ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ എം.​ടി. അ​ലി, ശ​റ​ഫു​ദ്ദീ​ന്‍ മ​ണി​മൂ​ളി, വി. ​വി​ന​യ​ച​ന്ദ്ര​ന്‍, പി.​ടി. ഉ​ഷ, സി.​എ​സ്. സു​രേ​ഷ്, പി.​സി. നാ​ഗ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​രു​ത നാ​രോ​ക്കാ​വി​ല്‍ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ന് കെ.​ടി. വ​ര്‍​ഗീ​സ്, ടി.​കെ. സ​ക്കീ​ര്‍ ഹു​സൈ​ന്‍, കെ.​എം. മോ​ഹ​ന​ന്‍, എം.​എ​ച്ച്. കി​ഫ്ലി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി പ്ര​സം​ഗി​ച്ചു. മ​ഞ്ച​ക്കോ​ട് ന​ട​ന്ന പ്ര​ക​ട​ന​ത്തി​ന് എം. ​ശി​ഹാ​ബ്, കെ.​കെ. ഗോ​പി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Hill-region hartal Nattuvishesham Districtnews

Recent News

Corehub Up