മുള്ളമ്പാറ എഎല്‍പിഎസ് സ്കൂള്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും നടത്തിയ ആഹ്ളാദ പ്രകടനം.
മഞ്ചേരി: ഉപജില്ലാ ശാസ്ത്രമേളയിലെ മാത്തമാറ്റിക്സ് ഫെയറില്‍ ചരിത്രവിജയം കൈവരിച്ച മുള്ളമ്പാറ എഎല്‍പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് സ്വീകരണം നല്കി.
മേളയില്‍ പങ്കെടുത്ത 89 സ്കൂളുകളോട് മാറ്റുരച്ച്, മാത്തമാറ്റിക്സ് വിഭാഗത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് മുള്ളമ്പാറ സ്കൂള്‍ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
വിദ്യാര്‍ഥികളുടെ പഠനമികവും കഠിനാധ്വാനവും അധ്യാപകരുടെ കൃത്യമായ മാര്‍ഗനിര്‍ദേശവുമാണ് ഈ അപൂര്‍വ നേട്ടത്തിന് പിന്നിലെന്ന് പ്രധാനാധ്യപിക സി. നസീറ ബീഗം പറഞ്ഞു. വിജയത്തില്‍ ആഹ്ലാദിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് നടത്തിയ പ്രകടനം നാടിന്റെ ഉത്സവമായി മാറി. വിജയികളായ വിദ്യാര്‍ഥികളെ സ്കൂള്‍ പിടിഎ, എസ്എംസി, മാനേജ്മെന്റ് കമ്മിറ്റി എന്നിവര്‍ ചേര്‍ന്ന് അഭിനന്ദിച്ചു.
പിടിഎ പ്രസിഡന്റ് വി. റിയാസ്, സ്റ്റാഫ് സെക്രട്ടറി ടി. എം. ഷബീര്‍, വൈസ് പ്രസിഡന്റ് എ.എം. ഷറഫുദ്ധീന്‍, ടി. മുഹ്സിന, ടി.പി. ഫായിദ, കെ. സിസിലിയ, ടി.എന്‍. രഞ്ജിത്ത്, പി. സലാഹുദ്ദീന്, ലിജു, കെ. ഫായിസ്, ടി. അഫ്തഹ്, ടി.കെ. നദീറ, സി. ലിജി മോള്, ഉമ്മു സുലിം, ധന്യ, ബിന്ദു, വി. ആയിഷ, റജീന, സാജിന തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Tags :