x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നു ച​രി​ത്ര​വി​ജ​യം


Published: January 25, 2026 01:23 AM IST | Updated: January 25, 2026 01:23 AM IST


പാ​ലാ: രാ​ജ​സ്ഥാ​നി​ലെ ജ​യ്പുര്‍ എ​ല്‍​എ​ന്‍​എം ഐ​ഐ​ടി കാ​മ്പ​സി​ല്‍ ന​ട​ന്ന ദേ​ശീ​യ എ​സ്എം​ഇ ഇ​എ​ഫ്എ​ക്‌​സ് ഇ​ന്ത്യ-2026 സാ​ങ്കേ​തി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ മി​ന്നും​പ്ര​ക​ട​നം ന​ട​ത്തി പാ​ലാ സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി ഓ​ട്ടോ​ണ​മ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍. വി​വി​ധ എ​ന്‍​ജി​നി​യ​റിം​ഗ് വ​കു​പ്പു​ക​ളി​ല്‍​നി​ന്നാ​യി 31 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഈ ​അ​ഭി​മാ​ന നേ​ട്ട​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​ത്.

എ​സ്എം​ഇ കേ​ര​ള സെ​ക്‌​ഷ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​ലി​ജോ പോ​ള്‍, കോ​ള​ജ് സ്റ്റാ​ഫ് അ​ഡ്വൈ​സ​ര്‍ പി.​വി. പ്ര​ദീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടീം ​മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​ത്. എ​സ്ഡി​സി, ഐ ​ആം ത്രീ​ഡി, ഇ​എ​ച്ച്പി​വി​സി എ​ന്നീ വി​ഭാ​ഗ​ങ്ങ​ള്‍​ക്കു പു​റ​മേ എ​ല​വേ​റ്റ​ഡ് പി​ച്ച് തു​ട​ങ്ങി​യ വ്യ​ക്തി​ഗ​ത മ​ത്സ​ര​ങ്ങ​ളി​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍ മി​ക​വു തെ​ളി​യി​ച്ചു.

മ​ത്സ​ര​ത്തി​ലെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം കോ​ള​ജി​ലെ ഇ-​എ​ച്ച്പി​വി​സി ടീ​മാ​യ ഇ​യോ​ണി​ക്‌​സ് ആ​യി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യി മൂ​ന്ന് ദേ​ശീ​യ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി ടീം ​ച​രി​ത്രം കു​റി​ച്ചു. 1000 ഡോ​ള​ര്‍ സ​മ്മാ​ന​മാ​യി ല​ഭി​ച്ചു. ഇ​എ​ച്ച്പി​വി​സി വി​ഭാ​ഗ​ത്തി​ല്‍ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​വും ഡി​സൈ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​വും എ​ന്‍​ഡു​റ​ന്‍​സ് റേ​സി​ല്‍ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ല്‍ മൂ​ന്നാം സ്ഥാ​ന​വും ടീ​മി​ന് ല​ഭി​ച്ചു.

എ​സ്എം​ഇ ഇ​എ​ഫ്എ​ക്‌​സി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് കോ​ള​ജ് തു​ട​ര്‍​ച്ച​യാ​യി ഇ​ത്ര​യ​ധി​കം പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സാ​ങ്കേ​തി​ക മി​ക​വും നൂ​ത​ന ആ​ശ​യ​ങ്ങ​ളും മി​ക​ച്ച ടീം ​വ​ര്‍​ക്കു​മാ​ണ് ഈ ​വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് കോ​ള​ജ് ചെ​യ​ര്‍​മാ​ന്‍ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍ പ​റ​ഞ്ഞു. വി​ജ​യി​ക​ളെ ഡ​യ​റ​ക്‌​ട​ര്‍ റ​വ. ഡോ. ​ജ​യിം​സ് ജോ​ണ്‍ മം​ഗ​ല​ത്ത്, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വി.​പി. ദേ​വ​സ്യ , വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​ജോ​സ​ഫ് പു​ര​യി​ട​ത്തി​ല്‍ എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

Tags : nattu vishesham Historic victory Pala St. Joseph's

Recent News

Corehub Up