x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​മി​യോ ആ​ശു​പ​ത്രി കെ​ട്ടി​ടം നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു

വെബ്ഡെസ്ക്
Published: November 14, 2026 11:25 PM IST | Updated: November 14, 2026 11:25 PM IST

നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ച രാ​ജാ​ക്കാ​ട് ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി കെ​ട്ടി​ടം.

രാ​ജാ​ക്കാ​ട്: പ​ഞ്ചാ​യ​ത്തി​ലെ ഗ​വ.​ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ട​നി​ര്‍​മാ​ണം നി​ല​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്നു. നി​ര്‍​മാ​ണം ആ​രം​ഭി​ച്ച് ആ​റു വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ഴും ഇ​ത് എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. എ​ന്നു പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കു​മെ​ന്ന് ക​രാ​റു​കാ​ര​നോ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കോ പ​റ​യാ​നും ക​ഴി​യു​ന്നി​ല്ല.

ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം ഇ​പ്പോ​ഴും ഐ ​എ​ച്ച് ആ​ർ ഡി ​ബി​ൽ​ഡിം​ഗി​ലെ ഇ​ടു​ങ്ങി​യ മു​റി​ക്കു​ള്ളി​ലാ​ണ്. ആ​ശു​പ​ത്രി​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​മു​ള്ള കെ​ട്ടി​ടം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കും പ​രാ​തി​ക​ള്‍​ക്കു​മൊ​ടു​വി​ല്‍ 2019ൽ ​ആ​ശു​പ​ത്രി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ത്ത് സ്ഥ​ല ല​ഭ്യ​ത ഉ​റ​പ്പാ​യ​തോ​ടെ 2020 ൽ ​അ​ന്ന​ത്തെ ഉ​ടു​മ്പ​ൻ​ചോ​ല എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു കെ​ട്ടി​ടം​നി​ർ​മി​ക്കു​ന്ന​തി​നാ​യി 40 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ച് ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ക​രാ​റു​കാ​ര​ൻ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ചു. എ​ന്നാ​ൽ, പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് ആ​റു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​രാ​റു​കാ​ര​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​തോ​ടൊ​പ്പം നി​ർ​മാ​ണം ആ​രം​ഭി​ച്ച സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​ശു​പ​ത്രി​ക്കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. അ​തേ​സ​മ​യം ഇ​ട​തു​പ​ക്ഷം പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​മ്പോ​ള്‍ നി​ര്‍​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് നി​ല​വി​ലെ മെ​മ്പ​റ​ട​ക്കം പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​വ​ർ ഭ​ര​ണ​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​മാ​ണ് ഉ​യ​രു​ന്ന​ത്.

ആ​ശു​പ​ത്രി​യു​ടെ ക​രാ​റു​കാ​ര​ൻ​ത​ന്നെ​യാ​ണ് പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ടം നി​ർ​മി​ക്കാ​നും ക​രാ​ർ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ നി​ർ​മാ​ണ​വും ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചു. എ​ന്നാ​ൽ, ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് ചെ​റു​വി​ര​ൽ പോ​ലും അ​ന​ക്കാ​ൻ ക​രാ​റു​കാ​ര​നോ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രോ ത​യാ​റാ​കു​ന്നി​ല്ല.

Tags : Hospital Building Homeopathy NattuVishesham DistrictNews

Recent News

Corehub Up