പാരിപ്പള്ളി :കനത്ത മഴയിലും കാറ്റിലും മരം ഒടിഞ്ഞു വീണു ഹോട്ടല്‍ തകര്‍ന്നു. പാരിപ്പള്ളി ചാവര്‍കോട് നിരോന്തിയില് രാജാത്തി ബേക്കേഴസ് ആന്ഡ്് റസ്റ്ററന്റിനു മുകളിലാണ് മരം വീണത്. ആളപായം ഉണ്ടായില്ല.
കഴിഞ്ഞദിനസം രാവിലെ 11.45നാണ്സംഭവം. പാരിപ്പള്ളി- വര്‍ക്കല റോഡരികിലെ വാകമരമാണ് ഒടിഞ്ഞു വീണത്. കാറ്റിലും മഴയിലും മരം ഒടിയുന്ന ശബ്ദം കേട്ട് ഹോട്ടലിലെ ജീവനക്കാരും മറ്റും ഓടി രക്ഷപ്പെട്ടു. മേല്‍ക്കൂരയടക്കം നശിച്ചു. ഏഴിപ്പുറം സ്വദേശി അസീഫിന്റേതാണ് സ്ഥാപനം.
ആളുകള്‍ എത്തുന്നതിനു മുമ്പായതിനാല്‍ വന്‍ അപകടം ഒഴിവായി. സാധാരണ നിലയില്‍ ഹോട്ടലില്‍ ഉച്ചഭക്ഷണത്തിന് എത്തുന്നവരുടെ വാഹനങ്ങള്‍ സമീപത്താണു പാര്‍ക്ക് ചെയ്യുന്നത്. എന്നാല്‍ അപകടം നടക്കുമ്പോള്‍ വാഹനങ്ങള്‍ ഒന്നും ഇല്ലായിരുന്നു. കല്ലമ്പലത്തു നിന്ന് അഗ്നിരക്ഷാസേന എത്തി മരം മുറിച്ചു മാറ്റി.