സിബിഎസ്ഇ സ്കൂളില്‍ വിവിധ ഹൗസുകളുടെ ഉദ്ഘാടനം
ഉമയനെല്ലൂര്‍ : ചെറുപുഷ്പം സിബിഎസ്ഇ സ്കൂളില്‍ വിവിധ ഹൗസുകളുടെ ഉദ്ഘാടനവും സ്കൂള്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ള ബാഡ്ജ് വിതരണവും നടന്നു. കൊല്ലം സിറ്റി ഡിഎച്ച്ക്യൂ സബ് ഇന്‍സ്പെക്ടർ വൈ. സാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ ഹൗസുകളുടെ നേതൃത്വത്തില്‍ ‘തൂഫാന്' എന്ന പേരില്‍ ലഹരിവിരുദ്ധ ജാഥ സംഘടിപ്പിച്ചു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റൂബീന തോമസ് അധ്യക്ഷത വഹിച്ചു.
അധ്യാപിക ആതിര, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ മരിയറ്റ് മൈക്കിള്‍, വൈസ് പ്രിന്‍സിപ്പല്‍ ജോര്‍ജ്.ഐ. വിന്‍സെന്റ്, എച്ച്ഒഡി അശോകന്, സ്കൂള്‍ ഹെഡ് ബോയ് മുഹമ്മദ് ഹനാന് എന്നിവര്‍ പങ്കെടുത്തു.